ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഷബീർ കാഞ്ഞിരാല (പ്രസി), കെ. അഷ്റഫ് (ജന. സെക്ര), കെ.സി. മുജീബ് (ട്രഷ)
റിയാദ്: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി റിയാദ് ഘടകത്തിന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. റിയാദിലെ സുലൈ ഇസ്തിറാഹയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തിൽ നാസർ കെ.ടി അധ്യക്ഷത വഹിച്ചു. പി.പി. അഷ്കർ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
കെ.സി. മുജീബ് സ്വാഗതവും പി.കെ. യാക്കൂബ് നന്ദിയും പറഞ്ഞു. ഷബീർ കാഞ്ഞിരാല (പ്രസി), കെ. അഷ്റഫ് (ജന. സെക്ര), കെ.സി. മുജീബ് (ട്രഷ), കെ.ടി. നാസർ, വി. അബ്ദുല്ല (വൈ. പ്രസി), സി. സാജിദ്, പി.പി. അൻവർ (ജോ. സെക്ര), പി. ഗഫൂർ, പി.വി. ഷരീഫ് (രക്ഷാധികാരികൾ), പി.വി. ഷമീർ, പി.കെ. യാക്കൂബ്, പി. ഹുസൈൻ, പി.വി. ആസിഫ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

