വളാഞ്ചേരി റിയാദ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsമുഹമ്മദ് അലി (പ്രസിഡന്റ്), ഫാറൂഖ് (ജ. സെക്രട്ടറി), ശംസുദ്ദീൻ (ട്രഷറർ)
റിയാദ്: വളാഞ്ചേരി റിയാദ് കൂട്ടായ്മയുടെ 2024-25 പ്രവർത്തന കാലയളവിലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മലസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് മുഹമ്മദ് അലി(പ്രസിഡന്റ്) ഫാറൂഖ് (ജ.സെക്രട്ടറി) ശംസുദ്ദീൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾ കലാ സാംസ്കാരിക സാന്ത്വന മേഖലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുക്കപെട്ട മറ്റു ഭാരവാഹികൾ: ബാബു തങ്ങൾ (വൈസ് പ്രസി) , ഫിറോസ് കാട്ടിപ്പരുത്തി, ഗഫൂർ. (ജോ.സെക്രട്ടറിമാർ), ഷബീർ പുറമണ്ണൂർ, ഫായിസ് വി.കെ, തൗഫീഖ് വെണ്ടല്ലൂർ.എക്സികൂട്ടീവ് അംഗങ്ങൾ അഷ്റഫ്, പ്രേമൻ, അബ്ദുൽ ജലീൽ, ഹാഷിം, മഹറൂഫ്, ഫൈസൽ പുതുക്കുടി, അഷ്രഫ് മാസ്റ്റർ, റഹൂഫ്, ഷബീർ, അബൂബക്കർ, സൈനു.

