വടകര എൻ.ആർ.ഐ ഫോറത്തിന് പുതിയ നേതൃത്വം
text_fieldsഗഫൂർ വടകര (പ്രസി.), സിദ്ധാർഥ് സത്യശീലൻ (ജന. സെക്ര.), ഷിമൽ മോഹൻ
(ട്രഷ.), സിറാജ് അബൂബക്കർ (രക്ഷാധികാരി)
ദമ്മാം: വടകര എൻ.ആർ.ഐ ഫോറത്തിന് 2023-24 പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 26 അംഗ നിർവാഹകസമിതിയിൽ നിന്ന് ഗഫൂർ വടകര (പ്രസി.), സിദ്ധാർഥ് സത്യശീലൻ (ജന. സെക്ര.), ഷിമൽ മോഹൻ (ട്രഷ.), സിറാജ് അബൂബക്കർ (രക്ഷാധികാരി) എന്നിവരെ മുഖ്യഭാരവാഹികളായി നിശ്ചയിച്ചു.
സി.കെ. യൂനുസ്, സുരേഷ് ബാബു (വൈ. പ്രസി.), ഷാനി സി.കെ പയ്യോളി, ഹമീദ് കുറ്റ്യാടി (ജോ. സെക്ര.), അഷ്റഫ് വടകര (ചാരിറ്റി കൺ.), മഷൂദ് ഹസൻ (മെമ്പർഷിപ് കൺ.), അഫി സിറാജ് (വനിതാ കൺ.), ഷംസീറ മഷൂദ് (വനിതാ ജോ. കൺ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുൻ പ്രസിഡൻറ് ഗഫൂർ വടകര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ജിഗീഷ് പുതിയപ്പുറവും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സി.കെ. യൂനുസും ചാരിറ്റി റിപ്പോർട്ട് കൺവീനറായ ബിജു നാദാപുരവും അവതരിപ്പിച്ചു. ഹമീദ് വടകര, കാവ്യ ഷിമൽ എന്നിവർ സംസാരിച്ചു. ജിഗീഷ് പുതിയപ്പുറം സ്വാഗതവും സി.കെ. യൂനുസ് നന്ദിയും പറഞ്ഞു. ജമാൽ വില്യാപ്പള്ളി വരണാധികാരിയായ തെരഞ്ഞെടുപ്പ് പ്രക്രിയ സിറാജ് അബൂബക്കർ, ഹമീദ് വടകര എന്നിവരും ചേർന്ന് നിയന്ത്രിച്ചു.

