തുർക്കിയ ഏരിയ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsചെയർമാൻ നാസർ ഒതായി, പ്രസിഡന്റ് ഫഹദ് കൊടിഞ്ഞി, ജനറൽ സെക്രട്ടറി മുബാറക് കരുളായി, ട്രഷറർ സാദിഖ് എറണാകുളം
ദമ്മാം: സൗദി കെ.എം.സി.സിയുടെ മെംബർഷിപ് കാമ്പയിന്റെ ഭാഗമായി ചേർന്ന തുർക്കിയ ഏരിയ കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം ഖത്തീഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ പെരിങ്ങൊളം ഉദ്ഘാടനം ചെയ്തു. നാസർ ഒതായി അധ്യക്ഷത വഹിച്ചു. 2022-24 വർഷത്തേക്കുള്ള ഭാരവാഹികളായി നാസർ ഒതായി (ചെയർ), ഫഹദ് കൊടിഞ്ഞി (പ്രസി), മുബാറക കരുളായി (ജന. സെക്ര), സാദിഖ് എറണാകുളം (ട്രഷ), ഹനീഫ പെരിന്തൽമണ്ണ, റഫീഖ് പാലക്കാട് (വൈസ് പ്രസി), ലത്തീഫ് പെരിന്തൽമണ്ണ, കബീർ കണ്ണൂർ (ജോ. സെക്ര). മുഹമ്മദ്കുട്ടി കരിങ്കപ്പാറ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഖത്തീഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഷ്താഖ് പേങ്ങാട്, ടി.ടി. കരീം, അമീൻ കളിയിക്കാവിള, നസീർ ചെമ്പൻ, ഫൈസൽ മക്രേരി, ബഷീർ കല്ലമ്പലം, നൗഷാദ് പട്ടാമ്പി, നിസാം കണ്ണൂർ, കെ.എം. ഉസ്മാൻ, സി.സി. മുനീർ മഞ്ചേരി, മുനീർ ചെമ്പൻ, ഇർഷാദ് പെരുമുഖം എന്നിവർ സംസാരിച്ചു. മുബാറക് കരുളായി സ്വാഗതവും സാദിഖ് എറണാകുളം നന്ദിയും പറഞ്ഞു.

