വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന് പുതിയ നേതൃത്വം
text_fieldsബിൻയാമിൻ ബിൽറു (പ്രസി.), റിയാസ് വണ്ടൂർ (ജന. സെക്ര.), സാനു മാവേലിക്കര (ട്രഷ.), ബഷീർ കരോളം (രക്ഷാധികാരി), അഞ്ജു അനിയൻ (കോഓഡി.)
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിലിന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. ബിൻയാമിൻ ബിൽറു (പ്രസി.), റിയാസ് വണ്ടൂർ (ജന. സെക്ര.), സാനു മാവേലിക്കര (ട്രഷ.), ബഷീർ കരോളം (രക്ഷാധികാരി), അഞ്ജു അനിയൻ (കോഓഡി.), ഷംനാദ് കുളത്തുപുഴ, റിസ്വാന ഫൈസൽ (വൈ. പ്രസി.), സനീഷ് നസീർ, സൗമ്യ തോമസ് (ജോ. സെക്ര.), സി.എസ്. ബിനു (ജോ. ട്രഷ.), ആതിര അജയ് (ജോ. കോഓഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഇല്യാസ് കാസർകോട് (ജീവകാരുണ്യം), മജീദ് പൂളക്കാടി (പ്രവാസി വെൽഫെയർ), സബ്രീൻ ഷംനാസ് (ഇവൻറ്), ജയിംസ് മാത്യൂസ് (ബിസിനസ്), അജയ് രാമചന്ദ്രൻ (മെമ്പർഷിപ്), ഷാഹിന തിയ്യാട്ടിൽ (എജുക്കേഷൻ), ഡോ. രാഹുൽ രവീന്ദ്രൻ (മീഡിയ), അഞ്ജു ആനന്ദ് (ഹെൽത്ത്), സഫീർ അലി (ഐ.ടി), സിബിൻ കെ. ജോൺ (സ്പോർട്സ്), ജോസ് ആന്റണി തറയിൽ (പി.ആർ.ഒ) എന്നിവർ ഫോറം കോഓഡിനേറ്റർമാരാണ്.ഡബ്ല്യു.എം.എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി നൗഷാദ് ആലുവ, ഉപദേശക സമിതി അംഗം ശിഹാബ് കൊട്ടുക്കാട്, സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സജിൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. യോഗത്തിൽ നിലവിലെ പ്രസിഡന്റ് കബീർ പട്ടാമ്പി അധ്യക്ഷതവഹിച്ചു. ബിജു സ്കറിയ പ്രവർത്തന റിപ്പോർട്ടും ബിൻയാമിൻ ബിൽറു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വല്ലി ജോസ്, ഇബ്രാഹീം സുബ്ഹാൻ, അഞ്ജു രാഹുൽ, സലീന ജയിംസ്, നിസാർ പള്ളിക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

