കടലുണ്ടി തെക്കുമ്പാട് മഹല്ല് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsറഫ്സൽ കോടനിയിൽ (പ്രസിഡന്റ്),ഇസ്ഹാഖ് പി (ജന.സെക്രട്ടറി), അജ്മൽ അഹമ്മദ് പി.വി
ജുബൈൽ: കടലുണ്ടി തെക്കുമ്പാട് മഹല്ല് പ്രവാസി അസോസിയേഷൻ (കെത്മ) ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റഫ്സൽ കോടനിയിൽ (പ്രസിഡന്റ്), ഇസ്ഹാഖ് പി (ജന.സെക്രട്ടറി), അജ്മൽ അഹമ്മദ് പി.വി (ട്രെഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മഹല്ലിന്റെ ഐക്യവും പുരോഗതിയും ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വം ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കൈകൊള്ളണമെന്ന് യോഗം ആഹ്വാനം ചെയ്തു.
വരും വർഷത്തേക്കുള്ള പദ്ധതികളും രൂപരേഖകളും യോഗത്തിൽ ചർച്ച ചെയ്തു. മഹല്ല് നിവാസികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനു അംഗങ്ങളുടെ പൂർണ പിന്തുണ പുതിയ ഭാരവാഹികൾ അഭ്യർഥിച്ചു.
സി. അയൂബ്, എം. യൂനുസ്, ഇ.പി സലിം, ടി.സി സാബിത്, ടി. സുഹൈൽ, ടി.പി നസീഫ് എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

