സോഷ്യൽ ഫോറത്തിന് പുതിയ നേതൃത്വം
text_fieldsഅബ്ദുൽ ഗഫൂർ തിരുനാവായ, സൈഫുദ്ദീൻ ആലുവ, ലത്തീഫ് മാനന്തേരി
വാദി ദവാസിര്‍: ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം നി ലവിൽവന്നു. വാദി ദവാസിര്‍ ഹിജാസ് വില്ലയില്‍ ചേർന്ന വാർഷിക യോഗം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കോയ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്രം, ലത്തീഫ് മാനന്തേരി, സലാഹുദ്ദീൻ അമ്പനാട്, അബ്ദുല്ലത്തീഫ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഷിബിലി ബീമാപള്ളി സ്വാഗതവും സൈഫുദ്ദീൻ ആലുവ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ ഗഫൂർ തിരുനാവായ (പ്രസി), സലാഹുദ്ദീൻ അമ്പനാട് (വൈ. പ്രസി), സൈഫുദ്ദീൻ ആലുവ (ജന. സെക്ര), അബ്ദുല്ലത്തീഫ് കരുനാഗപ്പള്ളി (സെക്ര), ലത്തീഫ് മാനന്തേരി (വെൽഫെയർ ഇൻചാർജ്), ഷിബിലി ബീമാപ്പള്ളി (മീഡിയ ഇൻചാർജ്).

