നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fields1. ദാസൻ രാഘവൻ (രക്ഷാ.), 2. ജമാൽ വില്യാപ്പള്ളി (പ്രസി.), 3. മഞ്ജു മണിക്കുട്ടൻ,
4. പ്രിജി കൊല്ലം (വൈ. പ്രസി.), 5. എം.എ. വാഹിദ് കാര്യറ (ജന. സെക്ര.)
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡൻറ്), മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡൻറുമാർ), എം.എ. വാഹിദ് കാര്യറ (ജനറൽ സെക്രട്ടറി), ആർ. ഗോപകുമാർ, സജീഷ് പട്ടാഴി (ജോയിൻറ് സെക്രട്ടറിമാർ), സാജൻ കണിയാപുരം (ട്രഷറർ), ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമീഷൻ ചെയർമാൻ), ജി. ബെൻസി മോഹൻ (മീഡിയ കൺവീനർ) എന്നിവരാണ് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
1. ആർ. ഗോപകുമാർ, 2. സജീഷ് പട്ടാഴി (ജോ. സെക്ര.), 3. സാജൻ കണിയാപുരം (ട്രഷ.),
4. ഷാജി മതിലകം (ജീവകാ. കൺ.), 6. ജി. ബെൻസി മോഹൻ (മീഡിയ കൺവീനർ)
ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, സഹീർഷ കൊല്ലം, മഞ്ജു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ് പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്, സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ് ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് നവയുഗം കേന്ദ്രകമ്മിറ്റി.
250ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടം, ഇന്ത്യയിലെ വിമാനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനായി, സ്വകാര്യ വിമാനകമ്പനികൾ വിമാനങ്ങളുടെ സാങ്കേതിക പരിശോധനകൾ കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി കർശനമായി നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൃത്യവും പഴുതടച്ചുള്ളതുമായ തുടർച്ചയായ സാങ്കേതിക, സുരക്ഷ, ക്വാളിറ്റി പരിശോധനകൾ നടത്തുന്നതിൽ പലപ്പോഴും സ്വകാര്യ വിമാനകമ്പനികൾ വീഴ്ച വരുത്തുന്നുണ്ട്.
ഈ വർഷം മാർച്ച് വരെ ഇന്ത്യയിലെ ആകെ വിമാനങ്ങളുടെ 16 ശതമാനം വരുന്ന 133 വിമാനങ്ങൾ, വിവിധ യന്ത്രത്തകരാറുകൾ മൂലം സർവിസ് നടത്താനാകാതെ വർക്ക്ഷോപ്പുകളിൽ കയറേണ്ടി വന്നു എന്നുള്ള നീതി ആയോഗിന്റെ റിപ്പോർട്ട് ഇതിന് അടിവരയിടുന്നു. വിമാനങ്ങളെ ഏറെ ആശ്രയിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയും ഇത് മാനസിക സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. അതിനാൽ ഇതിൽ കൂടുതൽ കർശനമായ നടപടികൾ കേന്ദ്ര വ്യോമയാന വകുപ്പ് നടപ്പാക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

