തലശ്ശേരി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsവി.സി. അഷ്കർ (പ്രസി.), ടി.എം. സാദത്ത് (ജന. സെക്ര.), അബ്ദുൽ ഖാദർ മോച്ചേരി (ട്രഷ.)
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.സി. അഷ്കർ (പ്രസി.), ടി.എം. സാദത്ത് (ജന. സെക്ര.), അബ്ദുൽ ഖാദർ മോച്ചേരി (ട്രഷ.), സാദത്ത് കാത്താണ്ടി, അഫ്താബ് അമ്പിലായിൽ (വൈ. പ്രസി.), നജാഫ് മുഹമ്മദ്, റഫ്ഷാദ് വാഴയിൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. 25 അംഗ നിർവാഹകസമിതിയെയും അഞ്ചംഗ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു.
അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡൻറ് തൻവീർ ഹാഷിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി. ഷമീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നജാഫ് മുഹമ്മദ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകൾക്ക് വേണ്ടി മുഹമ്മദ് ഖൈസ് (മെംബർഷിപ്), സെറൂക് കരിയാടാൻ (ലോക്കൽ കോഓഡിനേഷൻ), പി.വി. സലിം (വിദ്യാഭ്യാസം), പി.സി. ഹാരിസ് (ഇവൻറ്), ഫുഹാദ് കണ്ണമ്പത്ത് (സ്പോർട്സ്), സാദത്ത് കാത്താണ്ടി (സ്പെഷ്ൽ പ്രോജക്റ്റ്) എന്നിവർ അതത് വകുപ്പുകളുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇസ്മാഈൽ കണ്ണൂർ നേതൃത്വം നൽകി. റഫ്ഷാദ് വാഴയിൽ യോഗത്തിന് നന്ദി പറഞ്ഞു.

