‘സ്വാൻ നിലമ്പൂരി’ന് പുതിയ നേതൃത്വം
text_fieldsസൈഫുദ്ദീൻ വാഴയിൽ (പ്രസി.), ഷബീർ കല്ലായി ജന. സെക്ര.), അമീൻ ഇസ്ലാഹി (ട്രഷ.)
ജിദ്ദ: മലപ്പുറം നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ സൗദി വെസ്റ്റേൺ ഏരിയ അസോസിയേഷൻ ഫോർ നിലമ്പൂരിയൻസ് (സ്വാൻ) എന്ന സംഘടനയുടെ ജനറൽ ബോഡി യോഗവും വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു. ജിദ്ദ വാദി മുറായ അൽബഹ വില്ലയിൽ സംഘടിപ്പിച്ച പരിപാടി ജനറൽ സെക്രട്ടറി ഹംസ കീടക്കല്ലൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സൈഫുദ്ദീൻ വാഴയിൽ അധ്യക്ഷത വഹിച്ചു. നിയോ പ്രസിഡന്റ് സുബൈർ വട്ടോളി, പി.സി.എ.റഹ്മാൻ (ഇണ്ണി), അനസ് ബാബു, നസീർ വേട്ടേക്കോടൻ, സൈനുൽ ആബിദീൻ (ബാപ്പുട്ടി), ജിഷാർ അണക്കായ്, അഷ്റഫ് എറയത്ര, നിഷാജ് അണക്കായ്, സൽമാൻ മോയിൻ എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. ആശാ ഷിജു, സുലാജ്, ബിജി, സമ, മുത്തു, ഫാത്തിമ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു. എമിൻ, ഇഷ, ലിബ, ഴാറ, ഴഹ്റ എന്നീ ബാലതാരങ്ങളുടെ ഡാൻസും, പാട്ടും, ഒപ്പനയുമെല്ലാം സദസ്സിന് കുളിർമ നൽകി. ഫുട്ബാൾ, നീന്തൽ മത്സരങ്ങളും അരങ്ങേറി.
സുഫൈറ റഹ്മാൻ, സി.എം റിയാസ്, നിഷ്മ സബീർ, പി.എം. ജാബിർ, സാദിഖ്, നുസ്റിൻ അനസ്, സെമീർ മൂർഖൻ, ആഷിഖ് കല്ലായ്, ഫെമിന സെമീർ, നജ്മാ ആഷിഖ്, നിഹാൽ, അജിഷ ജിഷാർ, ശബാന മൻസൂർ, സജീർ പന്ത്രോളി, ലുബ്ന യാസിർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടന പ്രവർത്തന റിപ്പോർട്ട് ട്രഷറർ അമീൻ ഇസ്ലാഹി അവതരിപ്പിച്ചു.
രണ്ട് വർഷത്തേക്കുള്ള കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സൈഫുദ്ദീൻ വാഴയിൽ (പ്രസിഡന്റ്), സി.എം റിയാസ്, സൈനുൽ ആബിദീൻ (ബാപ്പുട്ടി), ജിഷാർ അണക്കായ് (വൈസ് പ്രസി.), ഷബീർ കല്ലായി (ജനറൽ സെക്രട്ടറി), ബിജി മൂപ്പൻ (ഓർഗനൈസിങ് സെക്രട്ടറി), പി.എം. ജാബിർ, ആഷിഖ് കല്ലായ്, എം.പി സമീർ (സെക്രട്ടറി), അമീൻ ഇസ്ലാഹി (ട്രഷറർ) പി.സി.എ.റഹ്മാൻ എന്ന ഇണ്ണി (ചെയർമാൻ), റഹീം പത്തുതറ, ഗഫൂർ കല്ലായി, കബീർ കല്ലായി (രക്ഷാധികാരി) എന്നിങ്ങനെ തെരഞ്ഞെടുത്തു.
ഹംസ കീടക്കല്ല, പി.സി.എ.റഹ്മാൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയോ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അനസ് ബാബുവിനെ ചടങ്ങിൽ സ്വാൻ ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി ഷബീർ കല്ലായ് സ്വാഗതവും. ജുനൈസ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

