സൗദി ഇന്ത്യൻ ലോയേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
text_fieldsഅഡ്വ. ഷംസുദ്ധീൻ ഓലശ്ശേരി, അഡ്വ. സുമേഷ്, അഡ്വ. ബഷീർ അപ്പക്കാടൻ
ജിദ്ദ: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സൗദിയിൽ രൂപം കൊണ്ട കേരളത്തിലെ അഭിഭാഷകരുടെ കൂട്ടായ്മയായ സൗദി ഇന്ത്യൻ ലോയേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി (കോഴിക്കോട്), ജനറൽ സെക്രട്ടറിയായി അഡ്വ. സുമേഷ് (പാലക്കാട്), ട്രഷററായി അഡ്വ. ബഷീർ അപ്പക്കാടൻ (മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു. ഫോറത്തിന് കീഴിൽ ഇതുവരെ സൗദിയിലെ ഇന്ത്യക്കാരായ പതിനായിരത്തിലധികം ആളുകൾക്ക് നിയമോപദേശവും കൂടാതെ സൗദി പ്രമുഖ സംഘടനകളുമായും നിയമജ്ഞരുടെ സഹായത്തോടെയും ഇന്ത്യക്കാരായ ആളുകൾക്ക് നിയമസഹായം ലഭിക്കാൻ വേണ്ട സഹായവും ചെയ്തുകൊടുത്തതായി ഭാരവാഹികൾ
അറിയിച്ചു.
പ്രവാസികൾക്ക് ഇന്ത്യയിൽ നിയമസഹായം നൽകുകയും പ്രവാസികളുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളിൽ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

