Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എറണാകുളം...

സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന് പുതിയ നേതൃത്വം

text_fields
bookmark_border
johnson kallarakkal, muhammed siraj, chris jaimes, seena rafeeq
cancel
camera_alt

ജോണ്‍സണ്‍ കല്ലറക്കല്‍, മുഹമ്മദ് സിറാജ്, ക്രിസ് ജെയിംസ്, സീന റഫീഖ്

ജിദ്ദ: സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ (സെറ) ജിദ്ദ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇഫ്താര്‍ വിരുന്നും നടന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എറണാകുളം ജില്ലക്കാരായ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി സെറ വീണ്ടും സജീവമാക്കുന്നതിന് യോഗം തീരുമാനിച്ചു. ഭാരവാഹികളായി ജോണ്‍സണ്‍ കല്ലറക്കല്‍ (പ്രസിഡന്റ്), മുഹമ്മദ് സിറാജ് (ജനറല്‍ സെക്രട്ടറി), ക്രിസ് ജെയിംസ് (ട്രഷറര്‍), സീന റഫീഖ് (വനിതാ കോര്‍ഡിനേറ്റര്‍), പി.എം മായിന്‍കുട്ടി, മോഹന്‍ ബാലന്‍, ഫിറോസ് മുഹമ്മദ് (രക്ഷാധികാരികള്‍), ഹര്‍ഷദ് ഏലൂര്‍ (വൈസ് പ്രസിഡന്റ്), ബിജു ആന്റണി (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അംറു, അബൂബക്കര്‍ അനീസ്, എം.എ മുഹമ്മദ് റഫീഖ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. അസീസിയ അഞ്ചപ്പാറ റസ്റ്റോറന്റില്‍ ചേര്‍ന്ന സംഗമത്തില്‍ പി.എം. മായിന്‍കുട്ടി യോഗ നടപടികള്‍ നിയന്ത്രിച്ചു. ഫിറോസ് മുഹമ്മദ്, മോഹന്‍ ബാലന്‍, സഹീര്‍ മാഞ്ഞാലി, സമീര്‍ വീരാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെറയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുഹമ്മദ് സിറാജുമായി (050 127 5407) ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahErnakulam Residents AssociationIftar meet
News Summary - New leadership for Saudi Ernakulam Residents Association
Next Story