സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷന് പുതിയ നേതൃത്വം
text_fieldsവർഗീസ് പെരുമ്പാവൂർ, സക്കീർ അടിമ, അഡ്വ. നിജാസ് കൊച്ചി
ദമ്മാം : സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷന്റെ (സീഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അജ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സുനിൽ മുഹമ്മദ്, അഷ്റഫ് ആലുവ (രക്ഷാധികാരികൾ), വർഗീസ് പെരുമ്പാവൂർ (പ്രസി.), അൻവർ ചെമ്പറക്കി, മുഹമ്മദ് അജ്മൽ (വൈ. പ്രസി.), സക്കീർ അടിമ (ജന. സെക്ര.), ജിബി തമ്പി, സാബു ഇബ്രാഹിം (ജോ. സെക്ര.), അഡ്വ.നിജാസ് കൊച്ചി (ട്രഷറർ), വിൻടോം (ജോ. ട്രഷറർ), ഫായിസ വെള്ളാനി (മീഡിയ, ഐ.ടി.കൺവീനർ) , നാസർ കാദർ (മീഡിയ, ഐ.ടി. ജോ. കൺവീനർ), മണിക്കുട്ടൻ (ചാരിറ്റി കൺവീനർ), നിഷാദ് കുഞ്ഞ്, ഷഫീഖ് (ചാരിറ്റി ജോ. കൺവീനർ), അൻവർ അമ്പാടൻ (ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ), കമാൽ കളമശ്ശേരി, ഷറഫ് (ബാബു) (ആർട്സ് ആൻഡ് സ്പോർട്സ് ജോ.കൺവീനർ), ലിൻസൺ ദേവസ്സി, കരീം കാച്ചാംകുഴി, സലാം പൂക്കാട്ടുപടി, ഷമീർ മൂവാറ്റുപുഴ, ജഗദീഷ് (എക്സി. മെംബർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

