‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsജാഫർ തങ്ങൾ (പ്രസി.), ഫെർമിസ് മടത്തൊടിയിൽ (ജന. സെക്ര.), മനാഫ് അബ്ദുല്ല (ട്രഷറർ),
ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കോഓഡിനേറ്റർ), ഷാഹിദ് അറക്കൽ (ചെയർമാൻ)
റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ’ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ ലുഹ മാർട്ട് ഹാളിൽ നടന്ന വാർഷികയോഗത്തിൽ ജാഫർ തങ്ങൾ (പ്രസി.), ഫെർമിസ് മടത്തൊടിയിൽ (ജന. സെക്ര.), മനാഫ് അബ്ദുല്ല (ട്രഷറർ), ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കോഓഡിനേറ്റർ), ഷാഹിദ് അറക്കൽ (ചെയർമാൻ, ഉപദേശക സമിതി) എന്നിവർ പ്രധാന ഭാരവാഹികളായി 33 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
അഷ്കർ അബൂബക്കർ, ഷെഫീഖ് മുഹമ്മദ് (വൈ. പ്രസി.), കെ.പി. സുബൈർ, ഫവാദ് മുഹമ്മദ് (ജോ. സെക്രട്ടറി), അലി പുത്താട്ടിൽ (ജോ. ട്രഷറർ), സിറാജുദ്ദീൻ ഓവുങ്ങൽ (കൺവീനർ, ജീവകാരുണ്യം), യൂനസ് പടുങ്ങൽ (കൺവീനർ, ആർട്സ് ആൻഡ് കൾച്ചർ), ഖയ്യൂം അബ്ദുല്ല (കൺവീനർ, മീഡിയ), സലിം പാവറട്ടി (കൺവീനർ, സ്പോർട്സ്), സലിം അകലാട് (ജോ. കൺവീനർ, ജീവകാരുണ്യം), ഇ.ആർ. പ്രകാശൻ (ജോ. കൺവീനർ, ആർട്സ് ആൻഡ് കൾച്ചർ), റിൻഷാദ് അബ്ദുല്ല (ജോ. കൺവീനർ, മീഡിയ), പി.വി. ഫിറോസ് (ജോ. കൺവീനർ, സ്പോർട്സ്), സുരേഷ് വലിയപറമ്പിൽ, എ.എം. നസീർ, നൗഫൽ തങ്ങൾ, അൻവർ ഖാലിദ്, ഷാഹിദ് സയ്യിദ്, സലിം പെരുമ്പിള്ളി, സാലിഹ് പാവറട്ടി, ഉണ്ണിമോൻ പെരുമ്പിലായി (എക്സിക്യുട്ടിവ് മെംബർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
നേവൽ കോട്ടപ്പടി, ഫാറൂഖ് പൊക്കുളങ്ങര, ഫായിസ് ബീരാൻ പൂത്താട്ടിൽ, മുഹമ്മദ് ഇക്ബാൽ, ആരിഫ് വൈശ്യംവീട്ടിൽ, കബീർ വൈലത്തൂർ, ഷഹീർ ബാബു എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ഗ്ലോബൽ പ്രവർത്തനങ്ങളെക്കുറിച്ചു ഷാജഹാൻ ചാവക്കാടും പ്രവർത്തന റിപ്പോർട്ട് ആരിഫ് വൈശ്യംവീട്ടിലും വരവുചെലവ് കണക്കുകൾ ജാഫർ തങ്ങളും അവതരിപ്പിച്ചു.
റിയാദിൽ ഹ്രസ്വ സന്ദർശനാർഥം എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി പി.എം. അബ്ദുൽ ജാഫർ ഉദ്ഘാടനം ചെയ്തു. സുധാകരൻ ചാവക്കാട് ഭരണസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. റസാഖ് മാട്ടുമ്മൽ, അബ്ദുൽ ഹമീദ് അഞ്ചങ്ങാടി, സി.എസ്. സൈഫുദ്ദീൻ, മജീദ് അഞ്ഞൂർ എന്നിവർ സംസാരിച്ചു. കെ.പി. സുബൈർ സ്വാഗതവും മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

