റിയാദ് പാണ്ടിക്കാട് പ്രവാസി സഹകരണ സംഘത്തിന് പുതിയ നേതൃത്വം
text_fieldsറിയാദ് പാണ്ടിക്കാട് പ്രവാസി സഹകരണ സംഘത്തിെൻറ പുതിയ ഭാരവാഹികൾ
റിയാദ്: പാണ്ടിക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘത്തിന്റെ പുതിയ കമ്മിറ്റി നിലവിൽവന്നു. റിയാദ് എക്സിറ്റ് 18ലെ എലിൻ വിശ്രമകേന്ദ്രത്തിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ജനറൽ ബോഡി യോഗത്തിൽ അമീർ പട്ടണം അധ്യക്ഷതവഹിച്ചു.
അഷ്റഫ് അലി (മുത്തു, പ്രസി.), അക്ബർ ബാദുഷ (വർക്കിങ് പ്രസി.), വി.പി. ബാബു, ഷാഫി വെട്ടിക്കട്ടിരി, അഫീഫ് വെള്ളുവങ്ങാട് (ജന. സെക്ര.), മുജീബ് മാഞ്ചേരി (ട്രഷ.), ആസാദ് കക്കുളം, ഇല്യാസ് വളരാട് (വൈ. പ്രസി.), അമാനുല്ല കൊടശ്ശേരി, റാഫി തമ്പാനങ്ങാടി, ആബിദ് നടുക്കുണ്ട്, കെ.പി. സലാം, നാസർ വളരാട് (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. നിയാസ് പുളിക്കൽ (ജീവ കാരുണ്യ കൺവീനർ), റാഷിദ്, സിയാദ് (സ്പോർട്സ് ആർട്സ് കൺവീനർമാർ), ഷഹീദ് കിഴക്കേപാണ്ടിക്കാട് (മീഡിയ കൺവീനർ), അമീർ പട്ടണത്ത്, സി.എം. നാസർ, ഷുക്കൂർ കൊളപ്പറമ്പ്, അഷ്റഫ് പാലത്തിങ്കൽ, ദാസൻ വെട്ടിക്കാട്ടിരി, മോഹനൻ പൂളമണ്ണ (രക്ഷാധികാരികൾ). ഇസ്മാഈൽ വാലിൽ, അബ്ദുൽ ബാരി, ബാവ കൊടശ്ശേരി, പി.ടി.എം. കുഞ്ഞുട്ടി, കുഞ്ഞിപ്പ പാണ്ടിക്കാട്, ടി.സി. ജാബിർ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.
ഹംസ വളരാട്, ഖാലിദ് വെള്ളുവങ്ങാട്, നൗഷാദ് പുതിക്കുന്നൻ, ആരിഫ് വെട്ടിക്കാട്ടിരി, അസ്മൽ കൊടശ്ശേരി, റിസ്വാൻ, ഷാനിക്, റാഷിക്ക്, ബിൻഷാദ്, അമീർ കൊടശ്ശേരി എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. പാണ്ടിക്കാട് സഹകരണ സംഘത്തിൽ മൂന്ന് വർഷം അംഗങ്ങളായി ഉള്ളവർ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് 15,000 രൂപയും മരിക്കുന്നവരുടെ കുടുംബത്തിന് 50,000 രൂപയും നൽകാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു. വി.പി. കബീർ, അഷ്റഫ്, സുനീർ എന്നിവരുടെ ഗാനമേള അരങ്ങേറി. അക്ബർ ബാദുഷ സ്വാഗതവും വി.പി. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

