റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
text_fieldsഷഫീഖ് കിനാലൂർ (പ്രസി.), നൗഫൽ പാലക്കാടൻ (ജന. സെക്ര.), ജയൻ കൊടുങ്ങല്ലൂർ (ട്രഷ.), നാദിർഷാ റഹ്മാൻ (ചീഫ് കോഓഡിനേറ്റർ)
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ മീറ്റിങ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ ആലപ്പുഴ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ, വൈസ് പ്രസിഡൻറ് ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ അഷ്റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, വി.ജെ. നസറുദ്ദീൻ, സുലൈമാൻ ഊരകം എന്നിവർ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. ഷഫീഖ് കിനാലൂർ (പ്രസി.), നൗഫൽ പാലക്കാടൻ (ജന. സെക്ര.), ജയൻ കൊടുങ്ങല്ലൂർ (ട്രഷ.), നാദിർഷാ റഹ്മാൻ (ചീഫ് കോഓഡിനേറ്റർ), കനകലാൽ (വൈ. പ്രസി.), ഷിബു ഉസ്മാൻ (ജോ. സെക്ര.), സുലൈമാൻ ഊരകം (അക്കാദമിക് കൺ), മുജീബ് താഴത്തേതിൽ (കൾചറൽ കൺ.), ഷംനാദ് കരുനാഗപ്പള്ളി (ഇവൻറ് കൺ), ജലീൽ ആലപ്പുഴ (വെൽഫെയർ കൺ.), വി.ജെ. നസറുദ്ദീൻ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികൾ. ചടങ്ങിൽ നൗഫൽ പാലക്കാടൻ സ്വാഗതവും ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

