Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ ഇന്ത്യൻ...

റിയാദ്​ ഇന്ത്യൻ ഫ്രണ്ട്​ഷിപ്പ്​ അസോസിയേഷന്​ പുതിയ നേതൃത്വം

text_fields
bookmark_border
റിയാദ്​ ഇന്ത്യൻ ഫ്രണ്ട്​ഷിപ്പ്​ അസോസിയേഷന്​ പുതിയ നേതൃത്വം
cancel
camera_alt

 റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ ഭാരവാഹികളും മറ്റ്​ കമ്മിറ്റിയംഗങ്ങളും കുടുംബ സംഗമത്തിൽ

Listen to this Article

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ കഴിഞ്ഞ 28 വർഷമായി സജീവ സാന്നിധ്യമായ സാംസ്കാരിക സംഘടന റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ)യുടെ 17-ാം ഭരണസമിതി ചുമതലയേറ്റു. ഹരിദാസ് പറപ്പൂൽ (പ്രസി.), പ്രസാദ് കുമാർ നംബ്രത്ത് (സെക്ര.), റോയ് വർഗീസ് (ട്രഷ.),

കമർബാനു അബ്​ദുൽസലാം, രാംദാസ് രാമു (വൈ. പ്രസി.), ജെയ്സൺ ജാസി, സുനിൽ കുമാർ (ജോ. സെക്ര.), ഇല്യാസ് മുഹമ്മദ്, ആൽവിൻ മാത്യു (ജോ. ട്രഷ.) എന്നിവരാണ്​ പുതിയ ഭാരവാഹികൾ. ഇവർ ഉൾപ്പെടെയുള്ള 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ മുൻ പ്രസിഡൻറ്​ നിബു വർഗീസാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ചടങ്ങിൽ വിശിഷ്​ട അതിഥികളായി പങ്കെടുത്ത റാഫി കൊയിലാണ്ടി, അനിത്ര ജ്യോമി, സാജിദ് വയനാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


ഹരിദാസ് പറപ്പൂൽ (പ്രസി.), പ്രസാദ് കുമാർ നംബ്രത്ത് (സെക്ര.), റോയ് വർഗീസ് (ട്രഷ.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhsaudiarabiaRiyadh Indian Friendship Association
News Summary - New leadership for Riyadh Indian Friendship Association
Next Story