പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്ററിന് പുതിയ സാരഥികൾ
text_fieldsസീതി കൊളക്കാടൻ, അഷ്റഫ് കുന്നത്ത്, സിദ്ദിഖ് ഒളവട്ടൂർ, സലാഹ് കാരാടൻ, എ.എം. അബ്ദുള്ളകുട്ടി
ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 35 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫിസർ പി.കെ. സുഹൈലും നിരീക്ഷകൻ ഡോ. ഫൈസലും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീതി കൊളക്കാടൻ അധ്യക്ഷതവഹിച്ചു. അഷ്റഫ് കുന്നത്ത് സ്വാഗതവും ഷാജി അരിമ്പ്രതൊടി നന്ദിയും പറഞ്ഞു. ഈ മാസം 31നു ഇഫ്താർ നടത്താൻ തീരുമാനിച്ചു.
ഭാരവാഹികൾ: സീതി കൊളക്കാടൻ (പ്രസിഡന്റ്), അഷ്റഫ് കുന്നത്ത് (ജനറൽ സെക്രട്ടറി), സിദ്ദിഖ് ഒളവട്ടൂർ (ട്രഷ.), അഷ്റഫ് അഞ്ചാലൻ, കെ.എം.എ. ലത്തീഫ്, മൊയ്ദു വലിയകത്ത്, മുജീബ് മുത്തേടത്ത് (വൈസ് പ്രസി.), റഊഫ് തിരൂരങ്ങാടി, അനിൽ മുഹമ്മദ്, റഷീദ് പറങ്ങോടത്ത്, ഷാജി അരിമ്പ്രതൊടി (സെക്രട്ടറി), സലാഹ് കാരാടൻ (മുഖ്യ രക്ഷാധികാരി), എ.എം. അബ്ദുള്ളകുട്ടി (ഉപദേശക സമിതി ചെയർമാൻ).

