പ്രവാസി വെൽഫെയർ കോഴിക്കോട്- വയനാട് മേഖലക്ക് പുതിയ നേതൃത്വം
text_fieldsജമാൽ കൊടിയത്തൂർ (പ്രസി.), സാദത്ത് (ജന.സെക്ര.),
മുഹമ്മദ് ആസിഫ് (ട്രഷ.)
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം കോഴിക്കോട്-വയനാട് മേഖല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാൽ കൊടിയത്തൂർ (പ്രസി.), സാദത്ത് (ജന.സെക്ര.), മുഹമ്മദ് ആസിഫ് (ട്രഷ.), മുഹമ്മദ് സാലിഹ് (വൈ.പ്രസി.), മുനീർ ദല്ല (സെക്ര.), ആർ.സി. യാസിർ (സെക്ര.), അബ്ദുൽ അസീസ് (വെൽഫെയർ വിങ്) എന്നിവരാണ് ഭരവാഹികൾ.
മേഖല എക്സിക്യൂട്ടിവ് അംഗങ്ങളായി ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റ്യാടി, മുഹമ്മദ് ആസിഫ്, ആർ.സി. യാസിർ, ജമാൽ കൊടിയത്തൂർ, സാദത്ത്, മുഹമ്മദ് സാലിഹ്, നാസർ കല്ലായി, മുനീർ ദല്ല, അബ്ദുൽ അസീസ് മാവൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ബജറ്റുകളിൽ പ്രവാസി സമൂഹത്തെ പാടേ അവഗണിച്ചതിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സാദത്ത്, മുഹമ്മദ് ആസിഫ്, ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ പാർട്ടി പഠനസംഗമവും മേയിൽ വിപുലമായ പ്രവർത്തക കുടുംബ സംഗമവും സംഘടിപ്പിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

