പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസിന് പുതിയ നേതൃത്വം
text_fieldsവെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രവാസി വെൽഫെയർ ഭാരവാഹികളെ പ്രഖ്യാപിക്കുന്നു
റിയാദ്: പ്രവാസികളുടെ പ്രശ്നങ്ങൾ ധാരാളമായി ചർച്ച ചെയ്യപ്പെടുന്നുവെങ്കിലും അത് രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്നില്ലെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വലിയ സംഭാവനകളർപ്പിച്ച ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങൾക്കുമുമ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിശ്ചലവും നിശ്ശബ്ദവുമായി നിൽക്കുകയാണ്. ഇവക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രവാസി സമൂഹം പ്രാപ്തരാവണമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽരംഗത്തെ പുതിയ പ്രവണതകൾക്കനുസരിച്ച് നമ്മുടെ തൊഴിൽശക്തിയെ നവീകരിക്കുന്നതിലും അവരുടെ ക്ഷേമവും തിരിച്ചുവരവും ഉറപ്പുവരുത്തുന്നതിലും വരുത്തുന്ന ഉപേക്ഷ, സംഘടനകളെയും നേതൃത്വത്തെയും അസ്വസ്ഥപ്പെടുത്തുമ്പോഴാണ് പ്രവാസികളുടെ രാഷ്ട്രീയം അതിന്റെ കുറിക്കുകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് അസംബ്ലിയിലും പാർലമെന്റിലും രാജ്യസഭയിലും പ്രവാസികൾക്ക് ഒരു പ്രതിനിധി ഉണ്ടായിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. പ്രവാസി വെൽഫെയർ ഭാരവാഹികളെ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു ഹമീദ് വാണിയമ്പലം. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റിയുടെ പുതിയ നേതാക്കളായി ബാരിഷ് ചെമ്പകശ്ശേരി (പ്രസി.), എം.പി. ഷഹ്ദാൻ (ജന. സെക്ര.), ലബീബ് മാറഞ്ചേരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തതായി അറിയിച്ചു.
ബാരിഷ് ചെമ്പകശ്ശേരി (പ്രസി.), എം.പി. ഷഹ്ദാൻ (ജന. സെക്ര.), ലബീബ് മാറഞ്ചേരി (ട്രഷറർ)
അബ്ദുറഹ്മാൻ ഒലയാൻ, അഫ്സൽ ഹുസൈൻ, അജ്മൽ ഹുസൈൻ, അംജദ് അലി, അഷ്റഫ് കൊടിഞ്ഞി, ടി.പി. ആയിഷ, ബഷീർ പണക്കാട്, ഫജ്ന ഷഹ്ദാൻ, അഡ്വ. ജമാൽ, ഖലീൽ പാലോട്, അഡ്വ. ഷാനവാസ്, നസീഫ് ആലുവ, റിഷാദ് എളമരം, സാജു ജോർജ്ജ്, സലീം മാഹി, ഷഹനാസ് സാഹിൽ, ശിഹാബ് കുണ്ടൂർ, ജസീറ അജ്മൽ, നിയാസ് അലി, സൈനുൽ ആബിദീൻ, അബ്ദുറഹ്മാൻ മൗണ്ടു എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. പുതിയ പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി ചുമതലയേറ്റ് സംസാരിച്ചു. ഖലീൽ പാലോട് സ്വാഗതവും ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

