പി.സി.എഫ് മലപ്പുറം ജില്ല ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsസിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി,ശിഹാബ് കെ. വേങ്ങര,റഷീദ് കാരത്തൂർ
ജിദ്ദ: പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) മലപ്പുറം ജില്ലാ ജി.സി.സി കമ്മിറ്റി വാർഷിക കൗൺസിൽ തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിക്ക് പി.ഡി.പി ചെയർമാൻ അബ്ദുൽനാസർ മഅദനി അംഗീകാരം നൽകി. ജാഫർ അലി ദാരിമി, ഷാഹിർ മൊറയൂർ, നിസാമുദ്ദീൻ കാളമ്പാടി മലപ്പുറം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. രാജ്യത്തെ പൗരൻമാരെ വിഭജിക്കുന്നതിനും ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ത്യൻ ഭരണഘടനക്കും വിരുദ്ധമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ധൃതിപിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ പി.സി.എഫ് മലപ്പുറം ജില്ലാ പ്രസിഡൻറ് സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി അധ്യക്ഷത വഹിച്ചു. ശിഹാബ് വേങ്ങര, റഷീദ് കാരത്തൂർ, യു.കെ സിദ്ധീഖ് ചമ്രവട്ടം, മൊയ്തീൻ ഷാ. പൊന്നാനി, സലാം നീരോൽപാലം, ഇബ്രാഹിം എടപ്പറ്റ, മുഹമ്മദലി ബാവ, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി വണ്ടൂർ (പ്രസിഡൻറ്), ശിഹാബ് കെ. വേങ്ങര (സെക്രട്ടറി), റഷീദ് കാരത്തൂർ തിരൂർ (ട്രഷറർ), സൈതലവി വൈലത്തൂർ താനൂർ, യൂനുസ് മൂന്നിയൂർ വള്ളിക്കുന്ന്, ജാഫർ മുല്ലപ്പള്ളി മങ്കട, ജലീൽ കടവ് കൊണ്ടോട്ടി (വൈസ് പ്രസി.), സുൽത്താൻ സക്കീർ പൊന്നാനി, ഷംസു പതിനാറുങ്ങൽ തിരൂരങ്ങാടി, മുഹമ്മദലി മാണൂർ തവനൂർ (ജോയി. സെക്രട്ടറി), ഷാഫി കഞ്ഞിപ്പുര കോട്ടക്കൽ (മീഡിയ ഇൻ ചാർജ്ജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

