പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsപയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ
ദമ്മാം: പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ചാപ്റ്റർ ജനറൽ ബോഡി യോഗം 2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈകീട്ട് മൂന്നിന് ദമ്മാം റെഡ് ടേബിൾ റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ നിലവിലെ ജനറൽ സെക്രട്ടറി കെ.വി. അനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ഗിരീഷ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 2025 വർഷത്തെ പുതിയ ഭാരവാഹികളെ രക്ഷാധികാരി ശങ്കർ ഉണ്ണി പ്രഖ്യാപിച്ചു.
ഭാരവാഹികൾ: പ്രസിഡൻറ് എം.വി. അനിൽകുമാർ, ജനറൽ സെക്രട്ടറി പി.വി. വിനായക്, ട്രഷറർ ഇ.വി. ഗിരീഷ്, ജോ.സെക്രട്ടറി കെ. രാഹുൽ, വൈസ് പ്രസിഡൻറ് ഗോകുൽ നായർ, ജനറൽ കൺവീനർ വിമൽ രാജ്, ആർട്സ് കൺവീനർ ദിനേശൻ അന്നൂക്കാരൻ, വനിത കമ്മിറ്റി കോഓഡിനേറ്റർ സന്ധ്യ രാഹുൽ, സ്പോർട്സ് കൺവീനർ കെ. സുധാകരൻ, മുഖ്യ രക്ഷാധികാരി കെ.പി. സുരേന്ദ്രൻ.

