ഒസീമിയ ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsലത്തീഫ് പൊന്നാട്, സി.വി മെഹബൂബ്, കെ. മുഹമ്മദ് ഇംതാത്, കെ.എൻ.എ ലത്തീഫ്
ജിദ്ദ: മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിന്റെ ജിദ്ദയിലെ പൂർവ വിദ്യാർഥി സംഘടനയായ ഒസീമിയ ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജിദ്ദ തിഹാമ പാർക്കിൽ നടന്ന ജനറൽ ബോഡി യോഗത്തിലും കുടുംബ സംഗമത്തിലും വെച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. കെ.എം ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷ വഹിച്ചു. നൗഷാദ് ബാവ, ലത്തീഫ് പൊന്നാട്, സി.വി മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ.എ ലത്തീഫ് (ചെയർമാൻ), ലത്തീഫ് പൊന്നാട് (പ്രസിഡന്റ്), സി.വി മെഹബൂബ് (ജനറൽ സെക്രട്ടറി), കെ. മുഹമ്മദ് ഇംതാത് (ട്രഷറർ), നൗഷാദ് ബാവ, കെ.എം ലത്തീഫ്, സി.സി സഹീർ ഖാൻ, അഫ്സൽ മായക്കര, യാസർ വള്ളുവമ്പ്രം, ഷമീർ എളമരം (വൈസ് പ്രസിഡന്റ്), നിസാർ നടുക്കര, സി. റഈസ്, ഷമീർ കുഞ്ഞ, മുഷ്താഖ് മധുവായി, അനസ് തെറ്റൻ, നാസിയ മെഹർ (സെക്രട്ടറി).

