ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsവിൻസൻറ് കെ. ജോർജ് (പ്രസി.), റാസി കോരാണി
(ജന. സെക്ര.), സുധീർ കൊക്കര (ട്രഷ.)
റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം ഐകകണ്ഠ്യേന പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സെൻട്രൽ കമ്മിറ്റി നേതാക്കളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതലയേറ്റു.
വിൻസൻറ് കെ. ജോർജ് (പ്രസി.), റാസി കോരാണി (ജന. സെക്ര.), സുധീർ കൊക്കര (ട്രഷ.), അൻസാർ അബ്ദുൽ സത്താർ, അൻസാർ വർക്കല (വൈസ് പ്രസി.), മാഹീൻ കണിയാപുരം, റിയാസ് തെന്നൂർ (സെക്ര.), അഡ്വ. എൽ.കെ. അജിത്, ഷാജഹാൻ കല്ലമ്പലം, റഫീഖ് വെമ്പായം, സഫീർ ബുർഹാൻ, നിഷാദ് ആലംകോട്, സജീർ പൂന്തുറ, നാസർ കല്ലറ, ഭദ്രൻ (സെൻട്രൽ കൗണ്‍സിൽ അംഗങ്ങൾ), രവി കാരക്കോണം, ഷാൻ പള്ളിപ്പുറം, ദാവൂദ്, സേതുനാഥ്.
നിസ്സാം, ഷമീർ പച്ചക്കാട്, ലത്തീഫ് കല്ലോട്, രാജശേഖരൻ, ഷിറാസ് പറമ്പിപ്പാലം, സക്കീർ ഹുസ്സെൻ, സുധി ഭദ്രൻ (ജില്ല എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ ഭരണസമിതിയായി തെരഞ്ഞെടുത്തു. രാജ്യതാൽപര്യത്തോട് ചേർന്ന് നിൽക്കുമ്പോൾതന്നെ കോൺഗ്രസ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങൾക്കായി ഒരുമയോടെ പ്രവർത്തിക്കുമെന്ന് പ്രസിഡൻറ് വിൻസൻറ് കെ. ജോർജ് പറഞ്ഞു.

