ഒ.ഐ.സി.സി ജിദ്ദ കണ്ണമംഗലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsജലീൽ കണ്ണമംഗലം (മുഖ്യ രക്ഷാ.),മജീദ് ചേറൂർ (പ്രസി.), അക്ബർ വാളക്കുട (ജന. സെക്ര.),അബ്ദുൽറസാഖ് ആലുങ്ങൽ (ട്രഷ.)
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഖാലിദ് ബിൻ വലീദ് വെസ്റ്റേൻ റീജനൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ജലീൽ കണ്ണമംഗലം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഒ.ഐ.സി.സി കണ്ണമംഗലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ഭാവിയിലും നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അക്ബർ വാളക്കുട അധ്യക്ഷത വഹിച്ചു.
റിട്ടേണിങ് ഓഫിസറായ ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല പ്രസിഡൻറ് അബ്ദുൽ നാസർ കോഴിത്തൊടി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മജീദ് ചേറൂർ സ്വാഗതവും കെ.സി. ശരീഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജലീൽ കണ്ണമംഗലം (മുഖ്യ രക്ഷാ), മജീദ് ചേറൂർ (പ്രസി.), അക്ബർ വാളക്കുട (ജന. സെക്ര.), അബ്ദുൽ റസാഖ് ആലുങ്ങൽ (ട്രഷ.), കെ.സി ഷരീഫ്, ഫൈസൽ കല്ലാക്കൻ, ഇല്യാസ് കണ്ണമംഗലം, അഫ്സൽ പുളിയാളി, അബ്ദുൽ സലാം അബീർ (വൈ. പ്രസി.), ജാഫർ ചെങ്ങാനി, നൗഷാദ് വാളക്കുട, പി.എ. കുഞ്ഞാവ, ഷരീഫ് അമ്പാളി, ബഷീർ കടക്കോട്ടീരി, ബാസിത്ത് പുള്ളാട്ട് (ജോ. സെക്ര.), വി.പി മുനീർ, മൊയ്തീൻ കുട്ടി ചെങ്ങാനി, ഫസൽ പട്ടർകടവൻ, യാസീൻ വാളക്കുട, കരീം കുറുക്കൻ, ഹക്കീം കോതേരി, ഹുസൈൻ അരീക്കാട്ട്, മജീദ് ചെങ്ങാനി, നിസാം കാമ്പ്രൻ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

