നവയുഗം കുടുംബവേദിക്ക് പുതിയ നേതൃത്വം
text_fieldsനവയുഗം കുടുംബവേദി പ്രസിഡന്റ് പത്മനാഭൻ മണിക്കുട്ടൻ, സെക്രട്ടറി ശരണ്യ ഷിബു
ദമ്മാം: നവയുഗം സാംസ്കാരിക വേദിയുടെ കുടുംബവേദി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമിൽ നടന്ന കുടുംബവേദി സമ്മേളനം 16 പേരടങ്ങുന്ന കുടുംബവേദി കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. നവയുഗം കുടുംബവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി പത്മനാഭൻ മണിക്കുട്ടനെയും വൈസ് പ്രസിഡന്റായി പ്രിയ ബിജുവിനെയും സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും ജോയന്റ് സെക്രട്ടറിയായി ഷഫീക്കിനെയും തിരഞ്ഞെടുത്തു. മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു മുണ്ടക്കയം, വിജയ്, ഷെമി ഷിബു, അബ്ദുൽ കലാം, ദിനേശ്, വേണുഗോപാൽ, മുഹമ്മദ് ഷിബു, ഷാഹിദ്, രവി എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

