Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ് റിയാദ് ചാപ്​റ്ററിന്​ പുതിയ നേതൃത്വം

text_fields
bookmark_border
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി വാർഷിക യോഗം
MES Riyadh Chapter
cancel
camera_alt

ടി.എം. അഹമ്മദ് കോയ സിറ്റിഫ്ലവർ (പ്രസി.), ടി.എസ്. സൈനുൽ ആബിദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷ.)

Listen to this Article

റിയാദ്: വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തിക്കുന്ന എം.ഇ.എസ് റിയാദ് ഘടകം വാർഷിക പൊതുയോഗവും പുനഃസംഘടനയും നടത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സാമൂഹിക മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയതായി ജനറൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സെമിനാറുകളുഠ ബിസിനസ്സ് മീറ്റും സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ടി.എം. അഹമ്മദ് കോയ സിറ്റിഫ്ലവർ (പ്രസി.), ടി.എസ്. സൈനുൽ ആബിദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷ.), സത്താർ കായംകുളം, അൻവർ ഐദീദ് (വൈ. പ്രസി.), സലീം പള്ളിയിൽ, നവാസ് റെഷീദ് (സെക്ര.), അബ്​ദുറഹ്​മാൻ മറായി (സ്കോളർഷിപ് കമ്മിറ്റി ചെയർ.), നസീർ ഹനീഫ കരുനാഗപ്പള്ളി, ഷനോജ് അരീക്കോട് (കൺവീനർമാർ), ഫൈസൽ പൂനൂർ (സക്കാത്ത് വിങ്​ ചെയർ.), സൈഫുദ്ദീൻ വിളക്കേഴം, അബ്ദുൽ സലാം ഇടുക്കി, ഹബീബ് പിച്ചൻ (കൺവീനർമാർ), മൊഹിയുദ്ദീൻ ഷഹീർ ചെവയൂർ (സോഷ്യൽ കമ്മിറ്റി ചെയർ.), മുഹമ്മദ് ഖാൻ പത്തനംതിട്ട, മുജീബ് മൂത്താട്ട്, അബ്ദുൽ നാസർ ഒതായി (കൺവീനർമാർ), ഡോ. അബ്ദുൽ അസീസ് (വിദ്യാഭ്യാസ ബോർഡ് ചെയർ.), ഡോ. സൈനുൽ ആബിദ്, ബി.എച്ച്. മുനീബ് (കൺവീനർമാർ), അൻവർ ഐദീദ് (ഐ.ടി വിഭാഗം ചെയർ.), മുഹമ്മദ് നിഷാൻ, ഷഫീഖ് പാനൂർ (കൺവീനർമാർ), സത്താർ കായംകുളം, കെ.സി. ഷാജു മുക്കം (മീഡിയ ആൻഡ്​ പബ്ലിക് റിലേഷൻസ്​), എൻജി. അബ്ദുറഹ്​മാൻ കുട്ടി (മുഖ്യ രക്ഷാധികാരി), എൻജി. മുഹമ്മദ് ഇക്ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, പി.പി. ഹബീബ് റഹിമാൻ (രക്ഷാധികാരികൾ), ഖാലിദ് റഹ്​മാൻ തലശ്ശേരി, അബ്ദുൽ ഖാദിർ ചേളാരി, യതി മുഹമ്മദ് അലി, എൻ.കെ. ഷമീം മുക്കം, സത്താർ ഗുരുവായൂർ, ആഷിഖ് തൈക്കാടൻ, ഹാഷിഖ് മൊയ്തു (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ്​ പുതിയ ഭാരവാഹികൾ. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി സലീം പള്ളിയിൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for MES Riyadh Chapter
Next Story