‘മാസ് റിയാദി’ന് പുതിയ നേതൃത്വം
text_fieldsമുക്കം ഏരിയ സർവിസ് സൊസൈറ്റി റിയാദ് ഘടകം പുതിയ ഭാരവാഹികൾ
റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ ‘മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് സുലൈ ഇസ്തിറാഹയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കെ.ടി. ഉമർ, അഷ്റഫ് മേച്ചേരി, കെ.സി. ഷാജു, സുഹാസ് ചേപ്പാലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2025-27 വർഷത്തെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യതി മുഹമ്മദ് അലി (പ്രസി.), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്ര.), എ.കെ. ഫൈസൽ (ട്രഷ.) എന്നിവർ ഭാരവാഹികളായി. കെ.ടി. ഉമർ (രക്ഷാധികാരി), കെ.സി. ഷാജു, അഷ്റഫ് മേച്ചേരി (ഉപദേശക സമിതി), കെ.പി. ജബ്ബാർ (വൈ. പ്രസി.), അഫീഫ് കക്കാട് (ജോ. സെക്രട്ടറി), അബ്ദുൽ സലാം പേക്കാടൻ (ജോ. ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വിവിധ കൺവീനർമാർ: ഫൈസൽ കക്കാട് (ജീവകാരുണ്യം), സി.കെ. സാദിഖ് (സാംസ്കാരികം), പി.പി. യൂസഫ് (പലിശരഹിതം), ഇസ്ഹാഖ് മാളിയേക്കൽ (സ്പോർട്സ്), മുഹമ്മദ് കൊല്ലളത്തിൽ (വരിസംഖ്യ കോഓഡിനേറ്റർ), സത്താർ കാവിൽ (മീറ്റിങ് കോഓഡിനേറ്റർ), എൻ.കെ. ഷമീം, ഷമിൽ കക്കാട് (ഐ.ടി വിങ്), ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, അബ്ദുൽ നാസർ (സപ്പോർട്ടിങ് കൺവീനമാർ). കൂടാതെ 32 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽവന്നു. തുടർന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ഭാവി പരിപാടികൾക്ക് തുടക്കംകുറിച്ചു. 25ാമത് വാർഷികാഘോഷം വിപുലമായി നടത്താനും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

