മാപ്പിളകല അക്കാദമി അസീർ ചാപ്റ്ററിന് പുതിയ നേതൃത്വം
text_fieldsപുതുതായി തെരഞ്ഞെടുക്കപ്പെട്ട മാപ്പിളകലാ അക്കാദമി
അസീർ ചാപ്റ്റർ ഭാരവാഹികൾ
അബഹ: അസീർ പ്രവശ്യയിലെ മാപ്പിള കലാപ്രേമികളുടെയും കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സംയുക്ത സംഗമത്തിൽ വെച്ച് മാപ്പിളകല അക്കാദമി അസീർ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അക്കാദമി സൗദി നാഷനൽ പ്രസിഡന്റ് ബഷീർ മൂന്നിയൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിറാജ് വയനാട് സ്വാഗതവും സക്കറിയ കൊട്ടുകാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സലീം കൽപ്പറ്റ (രക്ഷാധികാരി), ഉസ്മാൻ കിളിയമണ്ണിൽ (ചെയർമാൻ), ഇബ്രാഹിം പട്ടാമ്പി (പ്രസിഡന്റ്), സക്കറിയ കൊട്ടുകാട് (ജനറൽ സെക്രട്ടറി), സവാദ് പന്താരങ്ങാടി (ട്രഷറർ), മുഹമ്മദ് എടയന്നൂർ (ഓർഗനൈസിങ് സെക്രട്ടറി), സൈനുദ്ദീൻ അമാനി, നഈം ജൂബിലി, മുജീബ് പൊന്നാനി, ബഷീർ മലപ്പുറം, മുജീബ് ചടയമംഗലം (വൈസ് പ്രസിഡന്റ്).
വാഹിദ് മൊറയൂർ, തമ്പാൻ അബ്ദുസ്സലാം, ഫൈസൽ പൂക്കോട്ടൂർ, ജാവേദ് വാഴയൂർ, റഫീഖ് താനൂർ (ജോ.സെക്രട്ടറി), സമദ് മാനന്തവാടി, സിറാജ് വയനാട്, സലിം പന്താരങ്ങാടി, മൊയ്തീൻ കട്ടുപ്പാറ, സാദിഖ് കോഴിക്കോട് (ഉപദേശക സമിതി അംഗങ്ങൾ), ഹംസ മലപ്പുറം, മുസ്തഫ മണ്ണാർക്കാട്, ശരീഫ് മോങ്ങം, സാബിത്ത് അരീക്കോട്, ഫിറോസ് അബഹ, അൻസാർ കണിയാപുരം (പ്രോഗ്രാം കോഓഡിനേറ്റർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

