മണ്ണാർക്കാട് കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഷരീഫ് പാക്കത്ത് (പ്രസി.), ബഷീർ കറൂക്കിൽ (ജന. സെക്ര.), ഗഫൂർ വടക്കേതിൽ (ട്രഷ.), ജുനൈദ് റഹ്മാൻ (ചെയർ.)
റിയാദ്: കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലുള്ള ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക കൗൺസിൽ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ ശുഹൈബ് പനങ്ങാങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജലീൽ തിരൂർ മുസ്തഫ വേളൂരാൻ നിരീക്ഷകരായിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.യു. സിദ്ധീഖ്, ജില്ല സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷരീഫ് പാക്കത്ത് അലനല്ലൂർ (പ്രസി.), ബഷീർ കറൂക്കിൽ കുമരംപുത്തൂർ (ജന. സെക്ര.), യൂനസ് കാട്ടിക്കുന്നൻ കുമരംപുത്തൂർ (ഓർഗ. സെക്ര.), ഗഫൂർ വടക്കേതിൽ മണ്ണാർക്കാട് (ട്രഷ.), ജുനൈദ് റഹ്മാൻ കോട്ടോപ്പാടം (ചെയർ.), ഷറഫ് തെങ്കര, അസീസ് കുന്തിപ്പുഴ, ഫിറോസ് കോടിയിൽ, അബു കക്കാടൻ, ഒ.കെ. ഗഫൂർ (വൈ. പ്രസി.), സിയാദ് കൊപ്പം, സജീർ കുമരമ്പത്തൂർ, ജുനൈദ് കോട്ടോപ്പാടം, ശിഹാബ് അരിയൂർ, അബ്ദുല്ല നാലകത്ത് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ശരീഫ് പാക്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ കറൂക്കിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

