മങ്കട ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഇ.പി മുഹമ്മദലി, ഷൗക്കത്ത് പുഴക്കാട്ടിരി, സൈതലവി
പെരിന്താറ്റിരി
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ പഞ്ചായത്ത്/മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മങ്കട മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജനൽ കമ്മിറ്റി സെക്രട്ടറി ഉമർ മങ്കട, മലപ്പുറം ജില്ല ട്രഷറർ ഫൈസൽ മക്കരപ്പറമ്പ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു കമ്മിറ്റി പുനഃസംഘടന.
പുതിയ ഭാരവാഹികൾ: ഇ.പി മുഹമ്മദലി (പ്രസി.), ഷൗക്കത്ത് പുഴക്കാട്ടിരി (ജന. സെക്ര.), സൈതലവി പെരിന്താറ്റിരി (ട്രഷ.), ഇബ്നു ശരീഫ് വടക്കാങ്ങര, കരീം പനങ്ങാങ്ങര (വൈ. പ്രസി.), അനീസ് മങ്കട, സെയ്ത് ചെലൂർ, ഹുസൈൻ വി.പി. മക്കരപ്പറമ്പ് (ജോ. സെക്ര.), സി.പി. സെയ്തലവി, ടി. ഇബ്രാഹിം, മുഹമ്മദ് അറക്കൽ, എൻ. റിയാസ്, നൗഷാദ് കാര്യത്ത്, ഉമർ, ഫൈസൽ (എക്സി. കമ്മിറ്റി അംഗങ്ങൾ).

