മഞ്ചേരി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
text_fieldsവിനോദ് കൃഷ്ണ (പ്രസി.), ഹസ്സൻ പല്ലിക്കാടൻ (മുഖ്യ രക്ഷാധികാരി), മുഹ്സിൻ തലാപ്പിൽ (ജന. സെക്ര.), കെ.സി. റഫീഖ് (ട്രഷ.)
റിയാദ്: മഞ്ചേരി വെൽഫെയർ അസോസിയേഷന് 2025-26 കാലയളവിലേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. അൽ ബിലാദി ഓഡിറ്റോറിയത്തിൽ ഹബീബ് റഹ്മാൻ ആനക്കയം അധ്യക്ഷത വഹിച്ചു. വിനോദ് കൃഷ്ണ (പ്രസി.), ഹസ്സൻ പല്ലിക്കാടൻ (മുഖ്യ രക്ഷാധികാരി), മുഹ്സിൻ തലാപ്പിൽ (ജന. സെക്ര.), കെ.സി. റഫീഖ് (ട്രഷറർ), ഹാരിസ് മേലാക്കം, സഹദ് മുള്ളമ്പാറ (ജോ. സെക്രട്ട.), എൻ.ടി. ജംഷീദ്, ജമീദ് വല്ലാഞ്ചിറ (വൈ. പ്രസി.), ഷമീർ ആനക്കയം (മീഡിയ കൺവീനർ), കെ. ഹഫ്സത്ത് (വനിത വിഭാഗം രക്ഷാധികാരി), നിഷ മുരളി (വനിത വിഭാഗം കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പി.സി. സാകിർ ഹുസൈൻ അവതരിപ്പിച്ച 15 അംഗ ഉപദേശക സമിതി, 40 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി, ഭാരവാഹികൾ എന്നിവർ അടങ്ങിയ പാനലിന് യോഗം അംഗീകാരം നൽകി. സി.കെ. സാലിഹ് സ്വാഗതവും ബഷീർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

