മലസ് ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
text_fieldsഎസ്.എം. ഷാഫി (പ്രസി), മാഹിൻ
അൽ റഷീദ് (സെക്ര), മുഹമ്മദ് മുസ്തഫ (ട്രഷ)
റിയാദ്: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലസ് ഇസ്ലാഹി സെൻററിന് 2025-27ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒമ്പത് അംഗ സെക്രട്ടേറിയറ്റും 18 അംഗ എക്സിക്യൂട്ടിവും രൂപവത്കൃതമായി. എസ്.എം. ഷാഫി (പ്രസി), ഹനീഫ് കുറ്റിപ്പുറം, അഷറഫ് കെ. ബേപ്പൂർ, അഷ്റഫ് മൊയ്തീൻ (വൈ. പ്രസി), മാഹിൻ അൽ റഷീദ് (സെക്ര), അബ്ദുൽ റഷീദ്, അബ്ദുൽ ഷുക്കൂർ, മുഖ്സിത് (ജോ. സെക്ര), മുഹമ്മദ് മുസ്തഫ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. പുതുതായി യൂത്ത് വിങ് രൂപവത്കരിച്ചു.
കേന്ദ്ര കൗൺസിലർമാരായി നസീഹ് അബ്ദുറഹ്മാൻ, ജംഷാദ് അബ്ദുറഹ്മാൻ, അബ്ദുന്നിസാർ, മുഖ്സിത്, കെ.ടി. അനസ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുഖ്സിത്, അബ്ദുൽ ഷുക്കൂർ, എം. നിശാജ് (ക്യു.എച്ച്.എൽ.സി), അഷ്റഫ് മൊയ്തീൻ, ഷഫീഖുൽ ഫാരിസ് (ദഅവ ആൻഡ് ജാമിഅ അൽ ഹിന്ദ്), ഹനീഫ് കുറ്റിപ്പുറം, സലിം തെക്കേവളപ്പിൽ, ആരിഫ് ഖാൻ (നിച്ച് ഓഫ് ട്രൂത്ത് ആൻഡ് പബ്ലിക്കേഷൻ), ആഷിഖ് അഹമ്മദ്, ആരിഫ്ഖാൻ മടവൂർ (യൂത്ത് ദഅവ), റംസീൻ, എം. ആഷിക് (എജുക്കേഷൻ ആൻഡ് കരിയർ ഗൈഡൻസ് സെൽ), ജംഷാദ് അബ്ദുറഹ്മാൻ, അബ്ദുൽ റഷീദ് (സോഷ്യൽ വെൽഫെയർ/പുണ്യം), അഷ്റഫ് ബേപ്പൂർ, മുഹമ്മദ് സാജിദ്, മുഹമ്മദ് നിസാർ, അജ്മൽ അബൂബക്കർ (ക്രിയേറ്റിവ് ഫോറം), അബ്ദുന്നിസാർ, റിയാസ് കനിയൻ (പീസ് റേഡിയോ പ്രമോഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർ മുജീബ് പൂക്കോട്ടൂർ, ക്യു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, പി.വി. അനീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

