മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ നേതൃത്വം
text_fieldsറിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾച്ചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ)
ജിദ്ദ: മൈത്രി ജിദ്ദ ബാലവേദിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. റിഷാൻ റിയാസ് (പ്രസിഡന്റ്), പൂജ പ്രേം (സെക്രട്ടറി), അനിഖ ഫവാസ് (കൾചറൽ സെക്രട്ടറി), ആലിബ് മുഹമ്മദ് (ട്രഷറർ), ആയിഷ നജീബ്, അദ്നാൻ സഹീർ, മൻഹ അബ്ദുൽറഹിമാൻ (വൈസ് പ്രസിഡന്റ്മാർ), ആയുഷ് അനിൽ, ദീക്ഷിദ് സന്തോഷ്, ഹാജറ മുജീബ് (ജോയന്റ് സെക്രട്ടറിമാർ), അഫ്നാൻ കറപ്പഞ്ചേരി (ജോയന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങളായി മാനവ് ബിജുരാജ്, ഫിദ സമീർ, മർവ ലത്തീഫ്, മൻഹ ഉനൈസ്, ആശ്രയ് അനിൽ, അഭയ് വിനോദ്, സെയിൻ മുസാഫിർ, അമീൻ ഉനൈസ്, അനം ബഷീർ എന്നിവരെയും തിരഞ്ഞെടുത്തു. മൈത്രി കുടുംബ സംഗമത്തിൽ പ്രസിഡന്റ് ഷരീഫ് അറക്കൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബാലവേദി കോഓർഡിനേറ്റർ ഫവാസ് മുഅമീൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ബാല്യം മുതൽ കൗമാരം വരെയുള്ളവർക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന മൈത്രി കുട്ടികളിൽ നേതൃത്വ പാഠവം കൈമുതലാക്കാൻ ശിശുദിനം പോലുള്ള പല പരിപാടികളും ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൈത്രിയുടെ അഭിമാനമായ ബാലവേദി കുരുന്നുകൾ ജിദ്ദയുടെ വിവിധ കലാവേദികളിൽ നിറസാന്നിധ്യമാണ്. മൈത്രി ജിദ്ദക്ക് മുതൽക്കൂട്ടാകാൻ ഉതകുന്ന ഭാവിപ്രവർത്തനങ്ങൾക്ക് പരമാവധി ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന മൈത്രി ബാലേദി താരകങ്ങളായ സംജോദ് സന്തോഷ്, റിഹാൻ വീരാൻ, യദുനന്ദൻ അജിത്, റഫാൻ സക്കീർ, സൂര്യകിരൺ രവീന്ദ്രൻ എന്നിവർക്ക് ചടങ്ങിൽ വർണാഭമായ യാത്രയയപ്പ് നൽകി. ബാലവേദി സഹ കോഓർഡിനേറ്ററും താൽകാലിക കൾചറൽ സെക്രട്ടറിയുമായ മോളി സുൽഫിക്കർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

