കുറുവ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsനൗഫൽ ചുള്ളിയിൽ, എ.സി മുജീബ് പാങ്ങ്, ശരീഫ് അരീക്കത്ത്, അഷ്റഫ് മുല്ലപ്പള്ളി
ജിദ്ദ: മലപ്പുറം മങ്കട മണ്ഡലത്തിന്റെ കീഴിൽ ജിദ്ദ കുറുവ പഞ്ചായത്ത് കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു. ശറഫിയ കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗം മങ്കട മണ്ഡലം ജനറൽ സെക്രട്ടറി ഇ.സി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.സി. മുജീബ് പാങ്ങ് അധ്യക്ഷത വഹിച്ചു.
ആക്ടിങ് പ്രസിഡൻറ് സമദ് മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. ശരീഫ് അരീക്കത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി രൂപവത്കരണത്തിന് റഷീദ് പുഴക്കാട്ടിരി റിട്ടേണിങ് ഓഫിസറും ഫിറോസ് താഴേരി നിരീക്ഷകനുമായിരുന്നു. ശരീഫ് അരീക്കത്ത് സ്വാഗതവും സലീം പാറമ്മൽ നന്ദിയും പറഞ്ഞു.
ജാഫർ റബ്ബാനി ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: അഷ്റഫ് മുല്ലപ്പള്ളി (ചെയർ), ഹംസ ജാകീരി, അബ്ദുൽ കബീർ വാപ്പു പാങ്ങ്, ബഷീർ ചുള്ളിയിൽ, എം.കെ അൻവർ (വൈസ് ചെയർ), നൗഫൽ ചുള്ളിയിൽ (പ്രസി.), കുഞ്ഞിമുഹമ്മദ് പറോളി, അബ്ദുൽ സത്താർ നെടിയ, ഷാഫി സി.പി. കരിഞ്ചാപാടി, ഫാരിസ് പടപ്പറമ്പ്, ശിഹാബ് ചെങ്ങോട്ടൂർ (വൈ. പ്രസി.), എ.സി. മുജീബ് പാങ്ങ് (ജന. സെക്ര.), എം.പി. ആഷിഖ് (ഓർഗ. സെക്രട്ടറി), സലാം വറ്റലൂർ, എം.ടി. അക്ബർ, ഹംസ പാലത്തിങ്ങൽ, പി.വി. ഇസ്ഹാഖ്, സാദിഖ് കുറുവ (ജോ. സെക്ര.), ശരീഫ് അരിക്കത്ത് (ട്രഷ.), സലീം പാറമ്മൽ, മൊയ്തീൻ മാണി, ഇ.കെ. അബൂബക്കർ പാങ്ങ്, ബാബു കരിഞ്ചാപാടി, കബീർ പാറമ്മൽ, ജാഫർ റബ്ബാനി (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

