കോഴിക്കോടൻസിന് പുതിയ നേതൃത്വം
text_fieldsമുജീബ് മൂത്താട്ട്, മുനീബ് പാഴൂർ, ഫൈസൽ പൂനൂർ, ലത്തീഫ് ഓമശ്ശേരി, യതി മുഹമ്മദ്, ഷമീം
മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ്, സുഹാസ് ചേപ്പാലി, എം.ടി. ഹർഷദ്, സഫറുല്ല കൊടിയത്തൂർ,
മിർഷാദ് ബക്കർ
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസിന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി മുജീബ് മൂത്താട്ടിനെയും അഡ്മിൻ ലീഡായി മുനീബ് പാഴൂരിനെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തെരഞ്ഞെടുത്തു. മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്യിദ്ദീൻ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് കെ.സി. ഷാജു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾക്ക് നൽകിയ സ്വീകരണം ഹർഷദ് ഫറോക്ക് ഉദ്ഘാടനം ചെയ്തു. സഹീർ മുഹ്യിദ്ദീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവർ പങ്കെടുത്തു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മഷ്ഹൂദ് ചേന്ദമംഗല്ലൂരിനും കുടുംബത്തിനും യാത്രയയപ്പും ഉപഹാരവും നൽകി.

