കോട്ടയം ജില്ല പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsഡേവിഡ് ലൂക്ക് (ചെയർ.), ബാസ്റ്റിൻ ജോർജ് (വൈസ് ചെയർ.), ബഷീർ സാപ്റ്റ്കോ (പ്രസി.),
ടോം ചാമക്കാലായിൽ (ജന. സെക്ര.), വി.എം. നൗഫൽ (ട്രഷ.)
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ബഷീർ സാപ്റ്റ്കോ അവതരിപ്പിച്ചു. ബാസ്റ്റിൻ ജോർജ് ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പഴയ പ്രതാപത്തിലേക്ക് സംഘടനയെ തിരിച്ചുകൊണ്ടുവന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കാൻ യോഗം തീരുമാനമെടുത്തു.നാട്ടിലേക്ക് മടങ്ങിയ സംഘടനയിലെ പഴയ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ഗ്രൂപ് രൂപവത്കരിച്ച് നാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. യോഗത്തിൽ സാബിർ സ്വാഗതവും റഫീഷ് അലിയാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡേവിഡ് ലൂക്ക് (ചെയർ.), ബാസ്റ്റിൻ ജോർജ് (വൈസ് ചെയർ.), ബഷീർ സാപ്റ്റ്കോ (പ്രസി.), ടോം ചാമക്കാലായിൽ (ജന. സെക്ര.), വി.എം. നൗഫൽ (ട്രഷ.), ജെറി ജോസഫ്, ജിൻ ജോസഫ് എന്ന ബിബിൻ മണിമല (വൈസ് പ്രസി.), റഫീഷ് അലിയാർ, അൻഷാദ് പി. ഹമീദ് (ജോ. സെക്ര.), സജിൻ നിഷാൻ (പ്രോഗ്രാം കോഓഡിനേറ്റർ), ഷാജി മഠത്തിൽ (ചാരിറ്റി കൺവീനർ), ജയൻ കോട്ടയം (ആർട്സ് ആൻഡ് കൾച്ചറൽ കൺവീനർ), ഡോ. ജയചന്ദ്രൻ, അബ്ദുസലാം, ഡെന്നി കൈപനാനി, ജെയിംസ് ഓവേലിൽ, സലിം തലനാട്, സിദ്ദിഖ് പൊൻകുന്നം (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

