കൊട്ടപ്പുറം അസോസിയേഷന് പുതിയ നേതൃത്വം
text_fieldsറഊഫ് സാദ് (പ്രസി.), വി.ടി. ജമാൽ (ജന. സെക്ര.), കെ.പി.
അബ്ബാസ് (ട്രഷ.), കെ. കോയാമു ഹാജി (മുഖ്യരക്ഷാധികാരി)
റിയാദ്: കൊട്ടപ്പുറം റിയാദ് ഏരിയ വെൽഫയർ അസോസിയേഷൻ (ക്രാവ) വാർഷിക ജനറൽ ബോഡി ബത്ഹയിലെ ഗുറാബി പാർക്കിൽ ചേർന്നു. പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ബാസ് യോഗം ഉദ്ഘാടനം ചെയ്തു. വി.ടി. ജമാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: റഊഫ് സാദ് (പ്രസി.), വി.ടി. ജമാൽ (ജന. സെക്ര.), കെ.പി. അബ്ബാസ് (ട്രഷ.), കെ. കോയാമു ഹാജി (മുഖ്യരക്ഷാധികാരി), പി വി റിയാസ് (വൈ. പ്രസി.), പി.വി. ജാബിർ (ജോ. സെക്ര.), പി.ടി. ഷാഫി, പി. ബദർ, കെ. മുഹമ്മദ്, പി. അനീസ്, പി.ടി. റിയാസ്, പി.ടി. മുജീബ്, കെ. സിറാജ്, അക്ബർ ഫൈസി, സി. ഇസ്ഹാഖ് (എക്സിക്യൂട്ടീവ് അംഗങ്ങൾ), പി.ടി. അസീസ്, പി. വഹാബ്, കെ. മോഹനൻ, പി.ടി. നാസർ, പി.സി. അഷ്റഫ് (ഉപദേശക സമിതി അംഗങ്ങൾ). യോഗത്തിൽ റഊഫ്, ഹാരിസ് എന്നിവർ സംസാരിച്ചു. വി.ടി. ജമാൽ സ്വാഗതവും കെ. സിറാജ് നന്ദിയും പറഞ്ഞു.

