കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsനാണി ഇസ്ഹാഖ് മാസ്റ്റർ പൊന്മള, എം.പി ഹംദാൻ ബാബു
കോട്ടക്കൽ, സൈനുദ്ദീൻ കൊടഞ്ചേരി എടയൂർ, അബ്ദുറസാഖ് പുങ്ങോട്ടിൽ ഇരിമ്പിളിയം
ജിദ്ദ: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച കൗൺസിൽ യോഗം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മൊയ്തീൻ എടയൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, കെ.എം.സി.സി മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ എന്നിവർ ആശംസകൾ നേർന്നു.
പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അവതരിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി ഭാരവാഹിയായ സാബിൽ മമ്പാട് നിരീക്ഷകനുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സൈനു കോടഞ്ചേരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നാണി ഇസ്ഹാഖ് മാസ്റ്റർ പൊന്മള (പ്രസി), എം.പി ഹംദാൻ ബാബു കോട്ടക്കൽ (ജനറൽ സെക്ര), സൈനുദ്ദീൻ കൊടഞ്ചേരി എടയൂർ (ട്രഷ), അൻവർ സാദത്ത് തോണിക്കടവത്ത്, പി.പി മൊയ്തീൻ, സി.കെ കുഞ്ഞുട്ടി, കുഞ്ഞാലി കുമ്മാളിൽ, അൻവറുദ്ദീൻ പുവല്ലൂർ (വൈസ് പ്രസി), ടി.ടി ഷാജഹാൻ, കെ.വി മുസ്തഫ, വി. അഹമ്മദ് കുട്ടി, സി.എച്ച്. നാസർ, അബ്ദുൽ ഗഫൂർ മണ്ണായി (ജോയ. സെക്ര), അബ്ദുറസാഖ് പുങ്ങോട്ടിൽ ഇരിമ്പിളിയം (ഉപദേശക സമിതി ചെയർമാൻ), ഒ.കെ നജീബ്, വി.ടി. ബഷീർ (ഉപദേശക സമിതി അംഗങ്ങൾ).

