കൊണ്ടോട്ടി സെന്റർ ജിദ്ദക്ക് പുതിയ നേതൃത്വം
text_fieldsകൊണ്ടോട്ടി സെൻറർ ജിദ്ദയുടെ ഭാരവാഹികൾ
ജിദ്ദ: ജിദ്ദയിലെ സാമൂഹിക ,ജീവകാരുണ്യരംഗത്ത് വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടിപ്രവാസികളുടെ കൂട്ടായ്മമായ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ വാർഷിക ജനറൽ ബോഡി യോഗം സഫയർ ഓഡിറ്റോറിയത്തിൽ നടന്നു. ജനറൽ ബോഡി യോഗം ചെമ്പൻ മൊയ്തീൻ ഹാജി ഉദ്ഘാ ടനം ചെയ്തു. സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി, എ.ടി.ബാവ തങ്ങൾ, മൊയ്തീൻ കോയ കടവണ്ടി,റഫീഖ് മാങ്കായി,ഹസ്സൻ കൊണ്ടോട്ടി, നൗഷാദ് ആലങ്ങാടൻ, പി.സി.അബുബക്കർ, ജംഷി കടവണ്ടി, ഗഫൂർ ചുണ്ടക്കാടൻ, സലീം നാണി മക്ക എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഹ് മത്ത് അലി എരഞ്ഞിക്കൽ വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഗഫൂർ ചുണ്ടക്കാടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
ഭാരവാഹികൾ: കടവണ്ടി മൊയ്തീൻ കോയ (പ്രസി.),റഷീദ് ചുള്ളിയൻ,ഗഫൂർ ചുണ്ടക്കാടൻ(വൈസ് പ്രസി.),റഹ്മത്ത് അലി എരഞ്ഞിക്കൽ (ജന.സെക്ര.),കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ (സെക്ര.),റഫീഖ് മാങ്കായി (ട്രഷ.) , എ.ടി ബാവ തങ്ങൾ , റഫീഖ് മധുവായി ,കബീർ തുറക്കൽ (സബ് കമ്മിറ്റി ഭാരവാഹികൾ), ഡയാലിസ് സ് സെൻറർ ചുമതലകൾ ജംഷി കടവണ്ടി,നൗഷാദ് ആലങ്ങാടൻ,റഹീസ് ചേനങ്ങാടൻ എന്നിവർക്കും,പാലിയേറ്റീവ് ചുമതല അഷ്റഫ് കൊട്ടേൽസ്, മായിൻ കുമ്മാളി, എ.ടി. നസ്റുതങ്ങൾ എന്നിവർക്കും, കലാ കായിക ചുമതലകൾ ഹസ്സൻ യമഹ,നാസർ എർത്താലി,പി.പി ഫൈസൽ എന്നിവർക്കും നൽകി. 36 അംഗ എക്സിക്യൂട്ടിവും യോഗത്തിൽ നിന്ന് തിരഞ്ഞെടുത്തു. ചെമ്പൻ മൊയ്തീൻ ഹാജി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും കബീർ നീറാട് നന്ദിയും പറഞ്ഞു.

