കൊല്ലം പ്രവാസി സംഗമം ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsകൊല്ലം പ്രവാസി സംഗമം ജിദ്ദ കമ്മിറ്റി ഭാരവാഹികൾ
ജിദ്ദ: കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ, സാംസ്കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന സംഘടനയുടെ 18 ാമത് വാർഷികാഘോഷ പരിപാടിയിൽ വെച്ചാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഭാരവാഹികൾ: ഷാനവാസ് കൊല്ലം (ചെയർമാൻ), സജു രാജൻ (പ്രസി.), ഷാഹിർ ഷാൻ (ജന. സെക്ര), മാഹീൻ പള്ളിമുക്ക് (ട്രഷറർ), ഷാനവാസ് സ്നേഹക്കൂട് (വൈസ് പ്രസി.), ഷാബു പോരുവഴി (ജോയിന്റ് സെക്രട്ടറി), ഷാനി ഷാനവാസ് (കൾച്ചറൽ സെക്രട്ടറി), ബിൻസി സജു (വനിതാവേദി കൺവീനർ), ധന്യ കിഷോർ (ജോയി. കൺവീനർ), സുജിത് കുമാർ, കിഷോർ കുമാർ, വിജയകുമാർ, അസ്ലം വാഹിദ്, ബിബിൻ ബാബു, സിബിൻ ബാബു, മനോജ് മുരളീധരൻ, റെനി, ജിനു, ലിൻസി, ഷെറിൻ ഷാബു, വിജി വിജയകുമാർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച കെ.പി.എസ്.ജെക്ക് അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായെന്ന് ഭാരവാഹികൾ അറിയിച്ചു.
ചികിത്സ സഹായങ്ങൾ, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമെ സ്പോൺസർഷിപ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് നിയമ, സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചു.
ഭവന നിർമാണം, ചികിത്സാ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ.പി.എസ്.ജെയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർ വർഷങ്ങളിൽ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടു വെക്കാനുള്ള തീരുമാനത്തിലാണ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള കെ.പി.എസ്.ജെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

