കെ.എം.സി.സി തുമൈർ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsവാജിദ് ഉളിക്കൽ (പ്രസിഡന്റ്), മുജീബ് ചുങ്കത്തറ (ജന. സെക്രട്ടറി), സ്വാലിഹ് മട്ടന്നൂർ (ട്രഷ.)
റിയാദ്: കെ.എം.സി.സി തുമൈർ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. തുമൈറിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ‘പ്രവാസത്തിന്റെ കരുതലാവുക സംഘബോധത്തിന്റെ കരുത്താവുക’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘സ്റ്റെപ്’ എന്ന പേരിൽ രണ്ട് മാസം നീളുന്ന സംഘടന ശാക്തീകരണ കാമ്പയിന്റെ ഭാഗമായിട്ടാണ് ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന നടക്കുന്നത്.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഫീഖ് മഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് നിരീക്ഷകനായിരുന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് പ്രമേയപ്രഭാഷണം നിർവഹിച്ചു. മുജീബ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വാജിദ് ഉളിക്കൽ സ്വാഗതവും സ്വാലിഹ് മട്ടന്നൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സക്കീർ മഞ്ചേരി, മുസ്തഫ കൂടത്തായി (ഉപദേശക സമിതി അംഗങ്ങൾ), വാജിദ് ഉളിക്കൽ (പ്രസി.), സൈഫുദ്ദീൻ വെള്ളിമുറ്റം, മുസ്തഫ അഞ്ചരക്കണ്ടി, റംഷാദ് ആറളം (വൈസ് പ്രസി.), മുജീബ് ചുങ്കത്തറ (ജന. സെക്ര.), സലീം പട്ടിക്കാട്, നൗഫൽ ആറളം, ഷാജി ആനക്കയം (സെക്ര.), സ്വാലിഹ് മട്ടന്നൂർ (ട്രഷ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

