കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsജാഫർ വെന്നിയൂർ, ഉനൈസ് കരിമ്പിൽ, നൂർ മുഹമ്മദ്, പി.കെ സുഹൈൽ
ജിദ്ദ: കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കൗൺസിൽ മീറ്റ് ജിദ്ദ കെ.എം.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻകാല കെ.എം.സി.സി നേതാക്കളിൽ പ്രധാനിയായ സമദ് കാരാടൻ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. പുതുതായി നിലവിൽ വന്ന കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി എന്നിവരെയും നേരത്തേ വിവിധ നേതൃപദവികളിൽ ഉണ്ടായിരുന്ന ജിദ്ദ കെ.എം.സി.സി നേതാവ് സമദ് കാരാടനേയും ചടങ്ങിൽ ആദരിച്ചു.
വി.പി. മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, സീതി കൊളക്കാടൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം റിട്ടേണിങ് ഓഫിസറും അബ്ബാസ് വെങ്ങൂർ നിരീക്ഷകനുമായി പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: താപ്പി അബ്ദുള്ളകുട്ടി ഹാജി (രക്ഷാധികാരി), പി.കെ മുഹമ്മദ് സുഹൈൽ (ചെയർമാൻ), ജാഫർ വെന്നിയൂർ (പ്രസിഡൻറ്), ഉനൈസ് കരിമ്പിൽ (ജനറൽ സെക്രട്ടറി), നൂർ മുഹമ്മദ് (ട്രഷറർ), അബ്ദുസ്സമദ് പൊറ്റയിൽ, റഫീഖ് പന്താരങ്ങാടി, റഫീഖ് കുളത്ത്, മുനീർ തലാപ്പിൽ, ഷാക്കിർ പത്രാട്ട് (വൈസ് പ്രസി.), ജോയന്റ് സെക്രട്ടറിമാർ: റഷീദ് കോഴിക്കോടൻ (ഓർഗനൈസിങ്), സി.വി മുജീബ് (പബ്ലിക് റിലേഷൻ), പി.ടി ഉമറലി (വെൽഫെയർ), സക്കരിയ കൊടിഞ്ഞി, അഹമ്മദ് മുർത്തള, ഇബ്രാഹിംകുട്ടി, ഫാറൂഖ് മഞ്ഞണിയിൽ (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

