കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഷംസു പൂക്കോട്ടൂർ, ഖാലിദ് പട്ല, ഡോ. മൻസൂർ നാലകത്ത്, സാദിഖ് മാസ്റ്റർ മങ്കട, മുനീർ ഹുദവി
ജിസാൻ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജിസാൻ കെ.എം.സി.സി ഓഫിസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ചെയർമാൻ ഗഫൂർ വാവൂർ യോഗം ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രസിഡന്റ് ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. ഷംസു പൂക്കോട്ടൂർ സാമ്പത്തിക കണക്കും സാദിഖ് മാസ്റ്റർ റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് സൗദി നാഷനൽ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറിയായ ഹാരിസ് കല്ലായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. നാഷനൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ നിരീക്ഷകനായിരുന്നു. ഷംസു പൂക്കോട്ടൂർ സ്വാഗതവും നാസർ വാകാലൂർ നന്ദിയും പറഞ്ഞു. മുനീർ ഹുദവി പ്രാർത്ഥന നടത്തി.
ഭാരവാഹികൾ: ഷംസു പൂക്കോട്ടൂർ (പ്രസിഡന്റ്), ഖാലിദ് പട് ല (ജനറൽ സെക്രട്ടറി), ഡോ. മൻസൂർ നാലകത്ത് (ട്രഷറർ), ജമാൽ കമ്പിൽ, നാസർ ഇരുമ്പുഴി, ഇസ്മായിൽ ബാപ്പു, സുൽഫിക്കറലി വെളിയഞ്ചേരി, മൂസ വലിയോറ (വൈസ് പ്രസിഡന്റ്), പി.എ സലാം പെരുമണ്ണ, ശമീൽ വലമ്പൂർ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, കെ.പി ഷാഫി കോടക്കല്ല് (സെക്രട്ടറി), സാദിഖ് മാസ്റ്റർ മങ്കട (ഓർഗനൈസിങ് സെക്രട്ടറി), മുനീർ ഹുദവി (ഉപദേശക സമിതി ചെയർമാൻ), മുഹമ്മദ് കുട്ടി മേമട്ടുപ്പാറ, ജസ്മൽ വളമംഗലം (വൈസ് ചെയർമാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

