Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി ജിദ്ദ...

കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
കെ.എം.സി.സി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

സുൽഫീക്കർ ഒതായി, മൊയ്‌തീൻ കുട്ടി കാവനൂർ,

കെ.സി. മൻസൂർ അരീക്കോട്, അഷ്‌റഫ് കീഴുപറമ്പ്,

സുനീർ എക്കാപറമ്പ്

ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ ഏറനാട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ശറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന ഏറനാട് മണ്ഡലം കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ കൗൺസിലർമാർക്ക് പുറമെ സൗദി നാഷനൽ, ജിദ്ദ സെൻട്രൽ, മലപ്പുറം ജില്ല കമ്മിറ്റി നേതാക്കൾ പങ്കെടുത്തു. അഷ്‌റഫ് കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. സൈദ് അലവി പി. കുഴിമണ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ജലാൽ തേഞ്ഞിപ്പലം, സെക്രട്ടറി ഇല്യാസ് കല്ലിങ്ങൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പി. സൈദലവി അവതാരകനും കെ.വി. സലാം അനുവാദകനുമായ പാനൽ ഐക്യകണ്ഠേന അംഗീകരിച്ചു. വിവിധ പഞ്ചായത്ത് നേതാക്കൾ ആശംസകൾ നേർന്നു. മൊയ്‌ദീൻ കുട്ടി നന്ദി പറഞ്ഞു.

ഭാരവാഹികൾ: സുൽഫീക്കർ ഒതായി (പ്രസി.), മൊയ്‌തീൻ കുട്ടി കാവനൂർ (ജന. സെക്ര.), കെ.സി. മൻസൂർ അരീക്കോട് (ട്രഷ.), അഷ്‌റഫ് കീഴുപറമ്പ് (ഉപദേശക സമിതി ചെയ.), സുനീർ എക്കാപറമ്പ് (ഒർഗ. സെക്ര.), അബ്ദുറഹിമാൻ തങ്ങൾ, ഫിറോസ് ആര്യൻ തൊടിക (വൈസ് ചെയ.), സലീം കിഴുപറമ്പ്‌, ബക്കർ കുഴിമണ്ണ, റഷീദ് എക്കാപറമ്പ്, കെ.വി. സലാം കാവനൂർ, മുഹമ്മദലി അരീക്കോട്, ഫറൂഖ് ഊർങ്ങാട്ടിരി, അനസ് ചാലിയാർ (വൈസ് പ്രസി.), മുഹമ്മദ് സൈതലവി കപ്പൂർ (വെൽഫെയർ), അബൂബക്കർ എടവണ്ണ (പബ്ലിക് റിലേഷൻ), അബ്ദുസമദ് തച്ചണ്ണ, കെ.സി. മുഹമ്മദ് കാവനൂർ, അബൂബക്കർ കടുങ്ങല്ലൂർ, അലി പത്തനാപുരം (സെക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - New leadership for KMCC Jeddah Arenad constituency committee
Next Story