Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിലെ കേളിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ഗഫൂർ ആനമങ്ങാട് പ്രസിഡൻറ്​, സുനിൽ കുമാർ സെക്രട്ടറി, മധു ബാലുശ്ശേരി ട്രഷറർ
റിയാദിലെ കേളിക്ക് പുതിയ നേതൃത്വം
cancel
camera_alt

ഗഫൂർ ആനമങ്ങാട് (പ്രസി.)​, സുനിൽ കുമാർ (സെക്ര.), മധു ബാലുശ്ശേരി (ട്രഷ.)

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാമത് കേന്ദ്ര സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമാപിച്ചു. ഗഫൂർ ആനമങ്ങാട് പ്രസിഡൻറായും സുനിൽ കുമാർ സെക്രട്ടറിയായും മധു ബാലുശ്ശേരി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

റിയാദിൽ രണ്ടുദിവസം നീണ്ട സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി അംഗീകരിച്ച് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റിക്കാണ് രൂപം നൽകിയത്. 73 യൂനിറ്റുകളിലെയും 15 ഏരിയ കമ്മിറ്റികളിലെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫസർ എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ചപുരം (വൈ. പ്രസി.), ഷാജി റസാഖ്, രജീഷ് പിണറായി (ജോ. സെക്ര.), സിംനേഷ് വയനാൻ (ജോ. ട്രഷ.) എന്നിവരാണ്​ മറ്റ്​ പ്രധാന ഭാരവാഹികൾ. കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി എന്നിവർ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്​. ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്​ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയതാണ് 35 അംഗ കേന്ദ്ര കമ്മറ്റി. സുനിൽ സുകുമാരനെ സ്ഥിരം ഓഡിറ്ററായും തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ സുധീർ പൊരേടം, ഷെബി അബ്​ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള കർമപദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. റഫീഖ് ചാലിയം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി പറഞ്ഞു.

രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനത്തിന് സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും സെക്രട്ടറി സുരേഷ് കണ്ണപുരവും, വരവ്-ചെലവ് കണക്കുകൾ ട്രഷറർ ജോസഫ് ഷാജിയും, ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകൾ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും അവതരിപ്പിച്ചു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.

സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശ്ശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി, മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം, നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമർ ദവാദ്‌മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ, ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്​റ്റീഫൻ, റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിവരടങ്ങിയ വിവിധ ഉപസമിതികൾ സമ്മേളന നടത്തിപ്പിനായി പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New leadership for Keli Riyadh
Next Story