കായംകുളം പ്രവാസി അസോസിയേഷന് നവനേതൃത്വം
text_fieldsമുജീബ് കായംകുളം (ചെയർമാൻ) ഇസ്ഹാഖ് ലവ് ഷോർ (പ്രസി.), ഷിബു ഉസ്മാൻ (ജന. സെക്ര.), സലിം തുണ്ടത്തിൽ
(ട്രഷ.), കബീർ മജീദ് (ജീവകാരുണ്യ കൺവീനർ)
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) 18ാമത് വാർഷിക പൊതുയോഗത്തിൽ 2025-26 കാലത്തിലേക്കുള്ള പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരി അധ്യക്ഷതവഹിച്ചു.
മുതിർന്ന അംഗം ബഷീർ കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇസ്ഹാഖ് ലവ് ഷോർ (പ്രസിഡന്റ്), ഷിബു ഉസ്മാൻ (ജന. സെക്ര.), സലിം തുണ്ടത്തിൽ (ട്രഷറർ), കബീർ മജീദ് (ജീവകാരുണ്യ കൺവീനർ), ഷബീർ വരിക്കപ്പള്ളി (പ്രോഗ്രാം കോഓഡിനേറ്റർ), സൈഫ് കൂട്ടുങ്കൽ, രഞ്ജിത് കണ്ടല്ലൂർ (വൈ. പ്രസി.), അബ്ദുൽ വാഹിദ്, ഫസൽ കണ്ടപ്പുറം (സെക്രട്ടറി), ഷംസുദ്ദീൻ ബഷീർ (ജോ. ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മുജീബ് കായംകുളം ചെയർമാനായും മുൻ ഭാരവാഹികളായ സൈഫ് കായംകുളം, പി.കെ. ഷാജി, ഷൈജു നമ്പലശേരി, അഷ്റഫ് ഹമീദ്, സലിം പള്ളിയിൽ എന്നിവർ അംഗങ്ങളായ ഉപദേശക സമിതിയും നിലവിൽ വന്നു.
വിവിധ വിഭാഗം കൺവീനർമാരായി കെ.ജെ. അബ്ദുൽ റഷീദ് (സ്കോളർഷിപ്), സമീർ പിച്ചനാട്ട് (മീഡിയ), സുധീർ മൂടയിൽ (ജോ. കൺവീനർ, ജീവകാരുണ്യം) എന്നിവരെയും തെരഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങളായി കനി ഇസ്ഹാഖ്, സുധിർ മജീദ്, വിജയകുമാർ, ഷംസ് വടക്കേത്തലക്കൽ, താജ് മോൻ ഷറഫ്, നിസാം പെരിങ്ങാല, ഷാജഹാൻ മജീദ്, അൽതാഫ്, സുന്ദരൻ പെരിങ്ങാല, നിറാഷ്, ബഷീർ കോയിക്കലേത്ത്, നൗഷാദ് യാക്കൂബ്, സത്താർ കണ്ടപ്പുറം, ദേവദാസ് ഈരിക്കൽ, നിസാം ബഷീർ, റഷീദ് ചേരാവള്ളി, സുനീർ കൊറ്റുകുളങ്ങര, അമീൻ ഇക്ബാൽ, മിദ്ലാജ് വാളക്കോട്ട്, ഖൈസ്, ബിജു കണ്ടപ്പുറം എന്നിവരെ നിർവാഹക സമിതിയിലേക്കും തെരഞ്ഞെടുത്തു.
പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫോർക്കയിലെ പ്രതിനിധികളായി സൈഫ് കൂട്ടുങ്കൽ, ഷബീർ വരിക്കപ്പള്ളി, സമീർ പിച്ചനാട്ട് എന്നിവരെ നോമിനേറ്റ് ചെയ്തു.
നാട്ടിലും റിയാദിലുമായി കൂടുതൽ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെട്ടു കൂടുതൽ സജീവമാകാൻ കൂടുതൽ പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

