കണ്ണമംഗലം പ്രവാസി ട്രസ്റ്റിന് പുതിയ നേതൃത്വം
text_fieldsപി.ടി. അലവി (പ്രസി.), എൻ.പി. സന്തോഷ് (സെക്ര.), സാലിഹ് വിളക്കീരി (ട്രഷ.)
ദമ്മാം: ഗൾഫ് രാജ്യങ്ങളിലെ കണ്ണമംഗലം സ്വദേശികളുടെ കൂട്ടായ്മയായ കണ്ണമംഗലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം. ഓൺലൈനിൽ ചേർന്ന നാലാം വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി. ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു. കിപ്റ്റ് പ്രസിഡൻറ് പി.ടി. അലവി അധ്യക്ഷത വഹിച്ചു. എസ്എഫ്.ഐ മലപ്പുറം ജില്ല സെക്രട്ടറി എം. സജ്ജാദ്, ഡി.വൈ.എഫ്.ഐ കോട്ടക്കൽ േബ്ലാക്ക് സെക്രട്ടറി കെ. സുബ്രഹ്മണ്യം, ജനാധിപത്യ മഹിള അസോസിയേഷൻ കോട്ടക്കൽ ഏരിയ സെക്രട്ടറി പി.വി. സുഹ്റ, കണ്ണേത്ത് കുഞ്ഞുമുഹമ്മദ്, ടി.പി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.ടി. അലവി (പ്രസി.), എൻ.പി. സന്തോഷ് (സെക്ര.), സാലിഹ് വിളക്കീരി (ട്രഷ.), ഉമർ കോട്ടശ്ശേരി, അബ്ദുറഹ്മാൻ ചെങ്ങാനി, റഷീദ് ചേറൂർ (വൈ. പ്രസി.), റിയാസ് അച്ചമംഗലം, സാലിഹ് ബദരിയ്യ നഗർ, സമീർ മേമാട്ടുപാറ (ജോ. സെക്ര.), എൻ.കെ. ഗഫൂർ (ചെയർ.), ജലീൽ കണ്ണേത്ത് (ചീഫ് കോഓഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ. ഉപദേശക സമിതിയംഗങ്ങളായി പി.ടി. യൂസുഫ്, മുനീർ അരീക്കൻ, പി.ടി. മുനീർ, കാസിം കൊടക്കല്ലൻ, യൂസുഫ് പുളിക്കൻ, മുസ്തഫ കീരി, കെ.വി. മുസ്ത എന്നിവരെയും തെരഞ്ഞെടുത്തു.
ഇല്യാസ് മേമ്മാട്ട്പാറ, ഇസ്മാഈൽ ചെങ്ങാനി, മജീദ് പൂച്ചോലമാട്, അബ്ദുല്ലക്കുട്ടി ചേറൂർ എന്നിവർ സ്ഥിരം ക്ഷണിതാക്കളായിരിക്കും. വി.പി. റസാഖ്, സി.എം. മുനീർ, മുഹമ്മദ് കുട്ടി, റജീഷ്, ടി.കെ. വിയൻ, അലി, നിഷാദ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. യൂസുഫ് പുല്ലംതൊടി, ജലീൽ കണ്ണേത്ത് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെക്രട്ടറി എം.പി. സന്തോഷ് സ്വാഗതവും സാലിഹ് വിളക്കീരി നന്ദിയും പറഞ്ഞു.