ജുബൈൽ എഫ്.സിക്ക് പുതിയ നേതൃത്വം
text_fieldsസജീർ തച്ചമ്പാറ (പ്രസി), ഇല്യാസ് പെരിന്തൽമണ്ണ (ജന. സെക്ര), ഫെബിലി (ട്രഷ)
ജുബൈൽ: മലയാളി ഫുട്ബാൾ ക്ലബ് കൂട്ടായ്മയായ ‘ഡിഫ ജുബൈലി’ന് പുതിയ കമ്മിറ്റി നിലവിൽവന്നു. ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ തലമുറ ഫുട്ബാൾ കളിക്കാരെ വാർത്തെടുക്കാനുള്ള ഈ ഉദ്യമവും മികച്ചരീതിയിൽ മുന്നോട്ടു പോകുന്നതായി ജനറൽ ബോഡി യോഗം വിലയിരുത്തി.
ഭാരവാഹികൾ: സജീർ തച്ചമ്പാറ (പ്രസി), ഇല്യാസ് പെരിന്തൽമണ്ണ (ജന. സെക്ര), ഫെബിലി (ട്രഷ), അനസ് വയനാട്, ജാനിഷ്, സലാം മഞ്ചേരി (ഉപദേശക സമിതി), മുസ്തഫ (വൈ. പ്രസി), ഷാമിൽ (ക്ലബ് ഡയറക്ടർ), ഷാഫി (മീഡിയ ഇവൻറ് കോഓഡിനേറ്റർ), സുഹൈൽ (ലോജിസ്റ്റിക് ഹെഡ്), മിഥുൻ (ജോബ് വെൽഫെയർ കോഓഡിനേറ്റർ), രിഫാഷ് (സോക്കർ അക്കാദമി ഡയറക്ടർ), റഫ്സൽ (ടീം അഡ്മിനിസ്ട്രേറ്റർ).

