ജിദ്ദ തൃശൂർ ജില്ലാ സൗഹൃദവേദിക്ക് പുതിയ നേതൃത്വം
text_fieldsഉണ്ണി തെക്കേടത്ത് (ചെയ.), ഷാന്റൊ ജോർജ് (കൺ,), പാപ്പു ജോസ് (ട്രഷ.)
ജിദ്ദ: സൗദി അറേബ്യയിലും ഖത്തറിലും പ്രവാസികളായ തൃശൂർക്കാരുടെ ക്ഷേമത്തിന് പ്രാമുഖ്യം നൽകികൊണ്ട് പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എട്ടു വർഷമായി ചെയർമാൻ സ്ഥാനത്തിരുന്ന സ്തുത്യർഹമായി സേവനം ചെയ്ത ഷരീഫ് അറക്കലിനെ ഫലകം നൽകി ആദരിച്ചു. പാപ്പു ജോസ് സ്വാഗതവും ഷാന്റോ ജോർജ് നന്ദിയും പറഞ്ഞു. തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും മുഴുവൻ ജിദ്ദ തൃശൂർ പ്രവാസികളെയും ഒരു കുടക്കീഴിൽ അണിനിരത്തി ക്ഷേമപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നതായിരിക്കും ദൗത്യമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: ഉണ്ണി തെക്കേടത്ത് (ചെയ.), ഷാന്റൊ ജോർജ് (കൺ.), പാപ്പു ജോസ് (ട്രഷ), ഷരീഫ് അറക്കൽ (രക്ഷാധികാരി), ബീന പരീത് (വൈസ് ചെയ.), ഷാജു മാള (ജോ. കൺ), വേണു അന്തിക്കാട് (പി.ആർ.ഒ), കിരൺ കലാനി (കൾച്ചറൽ സെക്ര.), ജിജോ വെള്ളാംഞ്ചിറ (ചാരിറ്റി ആൻഡ് വെൽഫെയർ സെക്ര.), ഷാന്റോ ആന്റോ, സന്തോഷ് മണലൂർ, കമാൽ മതിലകം, ജമാൽ വടമ, മനോജ് ചാവക്കാട്, ഷിബു ചാലക്കുടി, സത്യൻ നായർ, ഷിനോജ് അലിയാർ, ആന്റണി റപ്പായി, ഷാലു പുളിയിലപ്പറമ്പിൽ, സക്കീർ ചെമ്മണ്ണൂർ, ബർകത്ത് ഷരീഫ്, ഷിംല ഷാലു, റംസീന സക്കീർ (നിർവാഹക സമിതി അംഗങ്ങൾ), വനിതാ വിങ് ഭാരവാഹികൾ: സുവിജ സത്യൻ (പ്രസി.), റീജ ഷിബു (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

